ADVERTISEMENT
ഫിലഡല്‍ഫിയ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിർമിത ബുദ്ധി) എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും ക്ലാസും പമ്പ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്നു. 13ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ നാല് വരെ പമ്പ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിലാണ്(9726 ബസൽറ്റൺ അവന്യൂ, യൂണിറ്റ് 1) സെമിനാർ നടക്കുന്നത്.
നിർമിത ബുദ്ധി എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു, അനുദിന ജീവിതത്തിൽ എഐ കൊണ്ടുള്ള പ്രയോജനങ്ങൾ, ഈ സാങ്കേതിക വിദ്യ ഉത്തരവാദിത്തത്തോടെ എങ്ങനെ ഉപയോഗിക്കാം, ഇതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ എന്നിവ സെമിനാറിൽ അവതരിപ്പിക്കും.
ഡോ. ഈപ്പൻ ഡാനിയേൽ, മോഡി ജേക്കബ്, ഡേവിഡ് ഫിലിപ്പ് എന്നിവരാണ് സെമിനാറിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ പണിക്കർ (പ്രസിഡന്റ്) - 215 605 5109, ജോർജ് ഓലിക്കൽ (ജനറൽ സെക്രട്ടറി) - 215 873 4365, സുമോദ് നെല്ലിക്കാല (ട്രഷറർ) - 267 322 8527.