Thu, 4 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

District News

Idukki

ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; അ​ധി​കൃ​ത​ർ​ക്കു കു​ലു​ക്ക​മി​ല്ല

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ര്‍ നോ​ര്‍​ത്ത്- വെ​ട്ടി​ക്കാ​മ​റ്റം പ്ര​കാ​ശ് റോ​ഡി​ലെ ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു.


2018ലെ ​പ്ര​ള​യ​ത്തി​ൽ ക​ലു​ങ്കി​ന്‍റെ ക​ല്‍​ക്കെ​ട്ട് ഇ​ള​കി​പ്പോ​യ​തോ​ടെ​യാ​ണ് അ​പ​ക​ട സ്ഥി​തി​യി​ലാ​യ​ത്. ഇ​തോ​ടെ ക​ലു​ങ്കി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​ണ്.


സം​ഭ​വ​മു​ണ്ടാ​യ അ​ന്നു​ത​ന്നെ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും റി​ബ​ണ്‍ കെ​ട്ടി മ​ട​ങ്ങി​യ​ത​ല്ലാ​തെ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.


പി​ന്നീ​ടു​ണ്ടാ​യ എ​ല്ലാ കാ​ല​വ​ര്‍​ഷ​ത്തി​ലും അ​പ​ക​ട സാ​ധ്യ​ത നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ ടാ​ര്‍ വീ​പ്പ വ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല.


ബ​സു​ക​ളും ടോ​റ​സ് ലോ​റി​ക​ളു​മ​ട​ക്കം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.
അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള ഭാ​ഗ​ത്തു ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നു നി​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ക​ലു​ങ്ക് ഇ​ടി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.


നി​ല​വി​ല്‍ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​വ​രു​ന്ന ഡ്രൈ​വ​ര്‍​മാ​രോ​ട് അ​പ​ക​ട മു​ന്ന​റി​യി​പ്പ് കൊ​ടു​ത്താ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

Thiruvananthapuram

തിരുവനന്തപുരത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഭീഷണി

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴയ്ക്ക് ശമനമില്ലാത്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ആശങ്കയുയർത്തുന്നുണ്ട്.

നഗരത്തിലെ പല പ്രധാന റോഡുകളിലും വെള്ളം കയറിയത് ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ചിലയിടങ്ങളിൽ വീടുകളിലും വെള്ളം കയറിയതായും റിപ്പോർട്ടുകളുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും ജില്ലയിൽ കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Kollam

കൊല്ലം ജില്ലയിൽ ശക്തമായ മഴ തുടരുന്നു; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Pathanamthitta

വെ​ൽ​ഡ​ൺ, റെസ്ക്യൂ ടീം

പ​ത്ത​നം​തി​ട്ട: അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​ദി​വ​സം നീ​ണ്ട ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഫ‍​യ​ർ​ഫോ​ഴ്സ്, എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘാം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ ശ്ലാ​ഘി​ക്ക​പ്പെ​ട്ടു.

കോ​ന്നി പ​യ്യ​നാ​മ​ൺ ചെ​ങ്കു​ള​ത്ത് ക്വാ​റി​യി​ലെ അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന് ആ​ദ്യം അ​പ​ക​ട​ത്തി​ന്‍റെ രൂ​ക്ഷ​ത അ​ത്ര​യും വെ​ളി​വാ​യി​ല്ല. പാ​റ​മ​ട​യ്ക്കു​ള്ളി​ൽ അ​ട​ർ​ന്നു​വീ​ണ പാ​റ​യ്ക്ക​ട​യി​ൽ ഒ​രു മൃ​ത​ദേ​ഹം അ​പ്പോ​ൾ ത​ന്നെ കാ​ണാ​നാ​യി. ഇ​തു പു​റ​ത്തെ​ടു​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ സം​ഘ​ത്തി​നു വെ​ല്ലു​വി​ളി​യാ​യ​ത് തു​ട​ർ​ച്ച​യാ​യ പാ​റ ഇ​ടി​ച്ചി​ൽ ആ​യി​രു​ന്നു. പ​ല കോ​ണു​ക​ളി​ൽ നി​ന്നും ക​ല്ലു​ക​ൾ അ​ട​ർ​ന്നു വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി.

കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ൾ വ​ട​വും ച​ങ്ങ​ല​യും ക്രെ​യി​നു​മാ​യി സ്ഥ​ല​ത്തെ​ത്തി. ജി​ല്ല​യി​ൽ ക്യാ​ന്പ് ചെ​യ്തി​രു​ന്ന 27 അം​ഗ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​വും പാ​ഞ്ഞെ​ത്തി. വൈ​കു​ന്നേ​ര​ത്തോ​ടെ പാ​റ​ക​ൾ നീ​ക്കി ഒ​രു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഉ​ണ്ടാ​യ പാ​റ ഇ​ടി​ച്ചി​ലാ​ണ് ഇ​നി​യു​ള്ള ര​ക്ഷാ​ദൗ​ത്യ​ത്തെ പി​ന്നോ​ട്ട​ടി​ച്ച​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​ൻ നാ​ലം​ഗ​ഫ​യ​ർ​ഫോ​ഴ്സ് സം​ഘം ഇ​റ​ങ്ങി​യ അ​തേ സ്ഥാ​ന​ത്തേ​ക്ക് അ​ട​ർ​ന്നു​വീ​ണ പാ​റ​ക്കെ​ട്ടു​ക​ൾ ക​ണ്ട് എ​ല്ലാ​വ​രും ഭ​യ​ന്നു. അ​ല്പ സ​മ​യം മു​ന്പാ​ണ് ഇ​തു സം​ഭ​വി​ച്ചി​രു​ന്ന​തെ​ങ്കി​ൽ എ​ന്നോ​ർ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ അ​ട​ക്കം നെ​ടു​വീ​ർ​പ്പി​ട്ടു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ക്ഷാ​ദൗ​ത്യം പു​ന​രാ​രം​ഭി​ച്ച​ത് മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു​വെ​ങ്കി​ലും പാ​റ ഇ​ടി​ച്ചി​ൽ തു​ട​ർ​ന്ന​തോ​ടെ ഇ​തു നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. മ​നു​ഷ്യ​സാ​ധ്യ​മ​ല്ല തു​ട​ർ പ്ര​വ​ർ​ത്ത​ന​മെ​ന്നു മ​ന​സി​ലാ​ക്കി​യ​തോ​ടെയാണ് ഉ​പ​ക​ര​ണ​ങ്ങ​ൾ തേ​ടി​യ​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ല​പ്പു​ഴ​യി​ൽ നി​ന്നു ലോം​ഗ് ബൂം ​ഹി​റ്റാ​ച്ചി സ്ഥ​ല​ത്തെ​ത്തി. പി​ന്നീ​ടു കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​യി.

പാ​റ​മ​ട​യു​ടെ ക​ര​യി​ൽ നി​ന്നു​കൊ​ണ്ട് ഹി​റ്റാ​ച്ചി​യു​ടെ കൈ ​ഉ​പ​യോ​ഗി​ച്ച് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഹി​റ്റാ​ച്ചി​യെ തൊ​ടാ​മെ​ന്നാ​യി. സ​മീ​പ​ത്തെ പാ​റ​ക്ക​ല്ലു​ക​ൾ നീ​ക്കി ഹി​റ്റാ​ച്ചി​യു​ടെ കാ​ബി​ൻ ഉ​യ​ർ​ത്താ​നാ​യി പി​ന്നീ​ടു​ള്ള ശ്ര​മം. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 8.30ഓ​ടെ അ​ജ​യ് റാ​യി​യു​ടെ മൃ​ത​ദേ​ഹം ഹി​റ്റാ​ച്ചി​ക്കു​ള്ളി​ൽ ക​ണ്ടു.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ പ്ര​ത്യേ​ക ദൗ​ത്യസം​ഘ​ത്തി​ലെ അ​മ​ൽ, ജി​ത്ത്, ബി​നു​മോ​ൻ എ​ന്നി​വ​ർ വ​ട​ത്തി​ൽ സാ​ഹ​സി​ക​മാ​യി താ​ഴേ​ക്ക് ഇ​റ​ങ്ങി. മൃ​ത​ദേ​ഹം ഇ​വ​ർ പു​റ​ത്തെ​ത്തി​ച്ച​തോ​ടെ സാ​ഹ​സി​ക​മാ​യ ഒ​രു ദൗ​ത്യം പൂ​ർ​ത്തി​യാ​യി. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ വി​ഭാ​ഗ​ത്തി​ന്‍റെ 20 അം​ഗ ടീ​മാ​ണ് രാ​വി​ലെ മു​ത​ൽ ദൗ​ത്യം ന​ട​ത്തി​യ​ത്.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ഗ്നി​സു​ര​ക്ഷാ സേ​ന, എ​ൻ​ഡി​ആ​ർ​എ​ഫ് എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ ര​ണ്ടു​ദി​വ​സ​വും സ്ഥ​ല​ത്തു ക്യാ​ന്പ് ചെ​യ്തി​രു​ന്നു. എ​ഡി​എം ബി. ​ജ്യോ​തി, ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. രാ​ജ‌​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് ജി​ല്ലാ ഓ​ഫീ​സ​ർ ബി.​എം. പ്ര​താ​പ​ച​ന്ദ്ര​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ. ​സാ​ബു എ​ന്നി​വ​രാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​നു നേ​തൃ​ത്വം ന​ൽ​കിയത്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന നാ​ലാം ബ​റ്റാ​ലി​യ​ൻ ടീം ​ക​മാ​ൻ​ഡ​ർ സ​ഞ്ജ​യ് സിം​ഗ് മ​ൽ​സു​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27 അം​ഗ എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​മാ​ണ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്ന​ത്.

Idukki

ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ; അ​ധി​കൃ​ത​ർ​ക്കു കു​ലു​ക്ക​മി​ല്ല

ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​ര്‍ നോ​ര്‍​ത്ത്- വെ​ട്ടി​ക്കാ​മ​റ്റം പ്ര​കാ​ശ് റോ​ഡി​ലെ ക​ലു​ങ്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു.


2018ലെ ​പ്ര​ള​യ​ത്തി​ൽ ക​ലു​ങ്കി​ന്‍റെ ക​ല്‍​ക്കെ​ട്ട് ഇ​ള​കി​പ്പോ​യ​തോ​ടെ​യാ​ണ് അ​പ​ക​ട സ്ഥി​തി​യി​ലാ​യ​ത്. ഇ​തോ​ടെ ക​ലു​ങ്കി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​താ​ഴ്ന്ന നി​ല​യി​ലാ​ണ്.


സം​ഭ​വ​മു​ണ്ടാ​യ അ​ന്നു​ത​ന്നെ നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും റി​ബ​ണ്‍ കെ​ട്ടി മ​ട​ങ്ങി​യ​ത​ല്ലാ​തെ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.


പി​ന്നീ​ടു​ണ്ടാ​യ എ​ല്ലാ കാ​ല​വ​ര്‍​ഷ​ത്തി​ലും അ​പ​ക​ട സാ​ധ്യ​ത നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ള്‍ ടാ​ര്‍ വീ​പ്പ വ​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത​ല്ലാ​തെ മ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല.


ബ​സു​ക​ളും ടോ​റ​സ് ലോ​റി​ക​ളു​മ​ട​ക്കം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്.
അ​പ​ക​ട ഭീ​ഷ​ണി​യു​ള്ള ഭാ​ഗ​ത്തു ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നു നി​ര്‍​ത്തേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ക​ലു​ങ്ക് ഇ​ടി​യു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.


നി​ല​വി​ല്‍ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​വ​രു​ന്ന ഡ്രൈ​വ​ര്‍​മാ​രോ​ട് അ​പ​ക​ട മു​ന്ന​റി​യി​പ്പ് കൊ​ടു​ത്താ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

Alappuzha

മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം മ​ഹ​ത്ത​രം: മ​ന്ത്രി പി. ​പ്ര​സാ​ദ്

മു​ഹ​മ്മ: മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സി​എം​ഐ സ്കൂ​ൾ ന​ട​ത്തി​യ ക​ർ​ഷ​ക​ദി​നാ​ഘോ​ഷം വേ​റി​ട്ട കാ​ഴ്ച​യൊ​രു​ക്കി. ആ​ല​പ്പി ഡേ​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് മു​ഹ​മ്മ​യു​ടെ മ​നം ക​വ​ർ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഓ​ണ​നാ​ളു​ക​ളു​ടെ മ​ധു​രം പ​ക​രാ​ൻ മാ​വേ​ലി​യും ഓ​ണ​ത്ത​പ്പ​നും വാ​മ​ന​നും മ​ല​യാ​ളി മ​ങ്ക​മാ​രും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​യ​ത് ഇ​മ്പ​മൂ​റു​ന്ന കാ​ഴ്ച​യാ​യി.


സ്കൂ​ൾ ക​വാ​ട​ത്തി​ന് മു​ന്നി​ൽ സ​ജ്ജ​മാ​ക്കി​യ തി​രു​വോ​ണ​ത്തോ​ണി​യാ​ണ് കാ​ണി​ക​ളെ വ​ര​വേ​റ്റ​ത്. തോ​ണി നി​റ​യെ പ​ച്ച​ക്ക​റി​ക​ളും ഒ​രു​ക്കി​യി​രു​ന്നു. ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ആ​ക​ർ​ഷ​ണീ​യ​മാ​യ വേ​ദി​യി​ലേ​ക്ക് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ വ​ര​വേ​റ്റ​ത്. മ​ന്ത്രി പി. ​പ്ര​സാ​ദ് ക​ർ​ഷ​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക​ർ​ഷ​ക​രെ​യും കൃ​ഷി​യെ​യും ചേ​ർ​ത്തു​പി​ടി​ക്കാ​ൻ കെ​ഇ കാ​ർ​മ​ൽ സ്കൂ​ൾ കാ​ണി​ച്ച താ​ത്പ​ര്യം മ​ഹ​ത്വ​മേ​റി​യ​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു സ്കൂ​ൾ കൃ​ഷി​യെ നെ​ഞ്ചി​ലേ​റ്റു​ന്ന കാ​ഴ്ച മ​ന​സി​ൽ ത​ട്ടു​ന്ന​താ​ണ്. ഇ​തു​പോ​ലൊ​രു പ​രി​പാ​ടി അ​ടു​ത്തെ​ങ്ങും താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ക​ർ​ഷ​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി കു​ട്ടി​ക​ൾ വീ​ടു​ക​ളി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി മ​ന്ത്രി ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സാം​ജി വ​ട​ക്കേ​ട​ത്തി​നെ മു​ഹ​മ്മ പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ചു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു ഫ​ല​കം കൈ​മാ​റി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ തു​ണ്ടു​പ​റ​മ്പി​ൽ മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു രാ​ജീ​വ്, പ​ഞ്ചാ​യ​ത്തം​ഗം വി. ​വി​ഷ്ണു, ബ​ർ​സാ​ർ ഫാ. ​സ​നു വ​ലി​യ​വീ​ട്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷൈ​നി ജോ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​പി. അ​ഭി​ലാ​ഷ്, സെ​ക്ര​ട്ട​റി റോ​ക്കി തോ​ട്ടു​ങ്ക​ൽ, സ​ന്തോ​ഷ് ഷ​ൺ​മു​ഖ​ൻ, കോ ​ഓ​ർ​ഡി​നേ​റ്റ​ർ സ​ബി​ത, ജേ​ക്ക​ബ് ഐ. ​ചാ​ക്കോ, ക്ലൗ​ഡി​യ ഏ​ബ്ര​ഹാം, ന​വ്യ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kottayam

നാ​​ട്ടാ​​ന​​ക​​ള്‍ നാ​​ടൊ​​ഴി​​യു​​ന്നു; അ​​ക​​ലെ​​യ​​ല്ല, ഗ​​ജ​​വീ​​ര​​ന്മാ​​രി​​ല്ലാ​​ത്ത മേ​​ള​​ക​​ളും പൂ​​ര​​വും

കോ​​ട്ട​​യം: ആ​​റാ​​ട്ടി​​നും എ​​ഴു​​ന്നെ​​ള്ളി​​പ്പി​​നും ആ​​ഘോ​​ഷ​​ത്തി​​നും നെ​​റ്റി​​പ്പ​​ട്ട​​മ​​ണി​​ഞ്ഞ ആ​​ന​​ക​​ളി​​ല്ലാ​​ത്ത കാ​​ലം വി​​ദൂ​​ര​​മ​​ല്ല.


വ​​നം​​വ​​കു​​പ്പി​​ന്‍റെ പു​​തി​​യ ക​​ണ​​ക്കെ​​ടു​​പ്പി​​ല്‍ സം​​സ്ഥാ​​ന​​ത്ത് നാ​​ട്ടാ​​ന​​ക​​ളു​​ടെ എ​​ണ്ണം 389. ഏ​​ഴ് വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ 130 നാ​​ട്ടാ​​ന​​ക​​ളാ​​ണ് സം​​സ്ഥാ​​ന​​ത്ത് ച​​രി​​ഞ്ഞ​​ത്. നി​​ല​​വി​​ലു​​ള്ള​​വ​​യി​​ല്‍ ഏ​​റെ​​യും നാ​​ല്‍​പ​​തു വ​​യ​​സി​​ല്‍ കൂ​​ടി​​യ​​വ​​യാ​​ണ്. ശ​​രാ​​ശ​​രി ആ​​യു​​സ് 60-70 വ​​യ​​സ് ആ​​ണെ​​ന്നി​​രി​​ക്കേ ക​​രി​​വീ​​ര​​ന്‍ കാ​​ട്ടി​​ല്‍ മാ​​ത്രം കാ​​ണു​​ന്ന ജീ​​വി​​യാ​​യി മാ​​റും. ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്‍​പ്പെ​​ടെ ആ​​ന​​ക​​ളെ എ​​ത്തി​​ക്കു​​ന്ന​​തി​​ലെ നി​​യ​​മ​​പ്ര​​ശ്‌​​ന​​ങ്ങ​​ളും ലൈ​​സ​​ന്‍​സ് ന​​ല്‍​കു​​ന്ന​​തി​​ലെ സ​​ര്‍​ക്കാ​​ര്‍ വി​​മു​​ഖ​​ത​​യു​​മാ​​ണ് പ​​രി​​മി​​തി.


2018 ന​​വം​​ബ​​ര്‍ 29ന് ​​ന​​ട​​ത്തി​​യ സെ​​ന്‍​സ​​സി​​ല്‍ സം​​സ്ഥാ​​ന​​ത്ത് 521 നാ​​ട്ടാ​​ന​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു. ഇ​​രു​​പ​​ത് വ​​ര്‍​ഷം മു​​ന്‍​പ് ആ​​യി​​ര​​ത്തി​​ല​​ധി​​കം നാ​​ട്ടാ​​ന​​ക​​ളു​​ള്ള പ്ര​​താ​​പ​​കാ​​ല​​മൊ​​ക്കെ അ​​സ്ത​​മി​​ച്ചു. മ​​ര​​ണ​​നി​​ര​​ക്കി​​ന് വേ​​ഗം കൂ​​ടി​​യാ​​ല്‍ പ​​ത്തു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ പ​​ത്തി​​രു​​പ​​ത് ആ​​ന​​ക​​ള്‍ നി​​ര​​ക്കു​​ന്ന ഗ​​ജ​​മേ​​ള​​ക​​ളും പൂ​​ര​​വു​​മൊ​​ക്കെ ഇ​​ല്ലാ​​താ​​കും. വ​​നം​​വ​​കു​​പ്പ്, സ​​ര്‍​ക്കാ​​ര്‍ ദേ​​വ​​സ്വം, സ്വ​​കാ​​ര്യ ദേ​​വ​​സ്വം, വ്യ​​ക്തി​​ക​​ള്‍ എ​​ന്നി​​വ​​രു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ് നാ​​ട്ടാ​​ന​​ക​​ള്‍. ഗു​​രു​​വാ​​യൂ​​ര്‍ ആ​​ന​​ക്കോ​​ട്ട​​യി​​ല്‍ 37 ആ​​ന​​ക​​ളു​​ണ്ട്.


നാ​​ട്ടി​​ല്‍ ആ​​ന​​ക​​ളു​​ടെ പ്ര​​ജ​​ന​​ന​​ത്തി​​ന് പ​​രി​​മി​​തി​​ക​​ളേ​​റെ​​യാ​​ണ്. ഗ​​ര്‍​ഭ​​കാ​​ലം 20-23 മാ​​സം. പ്ര​​സ​​വ​​ശേ​​ഷം ത​​ള്ള​​യാ​​നയെയും കു​​ട്ടി​​യെ​​യും അ​​ഞ്ചു വ​​ര്‍​ഷ​​ത്തോ​​ളം പ​​രി​​പാ​​ലി​​ക്ക​​ണം. വ​​ന​​ത്തി​​ലെ സ്വാ​​ഭാ​​വി​​ക ആ​​വാ​​സ​​വ്യ​​വ​​സ്ഥ​​യി​​ല്‍​നി​​ന്ന് നാ​​ട്ടി​​ന്‍​പു​​റം വ്യ​​ത്യ​​സ്ത​​മാ​​യ​​തി​​നാ​​ല്‍ നാ​​ട്ടി​​ല്‍ ആ​​ന​​ക്കു​​ട്ടി ഉ​​ണ്ടാ​​വാ​​ന്‍ സാ​​ധ്യ​​ത കു​​റ​​വാ​​ണ്.

വ​​ഴി തെ​​റ്റി നാ​​ട്ടി​​ലേ​​ക്കു വ​​ന്ന​​തും ഒ​​ഴു​​കി വ​​ന്ന​​തു​​മാ​​യ നാ​​ല​​ഞ്ച് കു​​ട്ടി​​യാ​​ന​​ക​​ളെ വ​​നം​​വ​​കു​​പ്പ് പ​​രി​​പാ​​ലി​​ക്കു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍ ത​​മി​​ഴ്‌​​നാ​​ട്ടി​​ലും ക​​ര്‍​ണാ​​ട​​ക​​യി​​ലു​​മൊ​​ക്കെ ബ്രീ​​ഡിം​​ഗ് സൗ​​ക​​ര്യ​​മു​​ണ്ട്. കേ​​ര​​ള​​ത്തി​​ല്‍ കാ​​ട്ടി​​ല്‍ പെ​​രു​​കി നാ​​ട്ടു​​കാ​​ര്‍​ക്ക് ഭീ​​ഷ​​ണി​​യാ​​യ കൊ​​ല​​കൊ​​മ്പ​​ന്‍​മാ​​രെ പി​​ടി​​കൂ​​ടി ആ​​ന​​ക്കൊ​​ട്ടി​​ലു​​ക​​ളി​​ല്‍ കു​​ങ്കി​​യാ​​ന​​ക​​ളെ​​ക്കൊ​​ണ്ട് മെ​​രു​​ക്കു​​ക​​യാ​​ണ് പ​​രി​​ഹാ​​രം.


പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വ്, വി​​ശ്ര​​മ​​മി​​ല്ലാ​​യ്മ, ജോ​​ലി​​ഭാ​​രം, തെ​​റ്റാ​​യ ആ​​ഹാ​​ര​​രീ​​തി എ​​ന്നി​​വ​​യാ​​ണ് മ​​ര​​ണ​​നി​​ര​​ക്ക് അ​​സാ​​ധാ​​ര​​ണ​​മാ​​യി വ​​ര്‍​ധി​​ക്കാ​​ന്‍ കാ​​ര​​ണം.


പാ​​ദ​​രോ​​ഗം, എ​​ര​​ണ്ട​​ക്കെ​​ട്ട് എ​​ന്നി​​വ ബാ​​ധി​​ച്ചും ആ​​ന​​ക​​ള്‍ ച​​രി​​യു​​ന്നു​​ണ്ട്. ദി​​വ​​സം 250 ലി​​റ്റ​​ര്‍ വെ​​ള്ള​​വും 150-250 കി​​ലോ വ​​രെ തീ​​റ്റ​​യും ആ​​ന​​യ്ക്ക് വേ​​ണം. പൊ​​തു​​വേ ത​​ണു​​ത്ത അ​​ന്ത​​രീ​​ക്ഷ​​മാ​​ണ് താ​​ത്പ​​ര്യം. പു​​റ​​മെ പ്ര​​ക​​ട​​മാ​​കാ​​ത്ത അ​​സു​​ഖം വ​​ന്നാ​​ല്‍ ക​​ണ്ടെ​​ത്താ​​നു​ള്ള ആ​​ധു​​നി​​ക ചി​​കി​​ത്സാ സം​​വി​​ധാ​​ന​​വും ആ​​ശു​​പ​​ത്രി​​യും സം​​സ്ഥാ​​ന​​ത്ത് ഇ​​ല്ലാ​​ത്ത​​താ​​ണ് പ്ര​​ധാ​​ന പ​​രി​​മി​​തി. വ​​നം വ​​കു​​പ്പി​​നു കീ​​ഴി​​ല്‍ കോ​​ട്ടൂ​​ര്‍, കോ​​ന്നി, വ​​യ​​നാ​​ട്, ധോ​​ണി, കാ​​പ്രി​​ക്കാ​​ട് എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ല്‍ ആ​​ന പ​​രി​​പാ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ളു​​ണ്ട്.

Ernakulam

മെ​സി വ​രു​മോ... ഇ​ല്ല​യോ... ക​ലൂ​ര്‍ സ്റ്റേ​ഡി​യം ഒ​രു​ങ്ങി​ത്തു​ട​ങ്ങി

കൊ​ച്ചി: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും ല​യ​ണ​ല്‍ മെ​സി​യും കേ​ര​ള​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടാ​ന്‍ വ​രു​മോ... ഇ​ല്ല​യോ... എ​ന്ന അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും മ​ത്സ​ര വേ​ദി​യാ​യി ക​ണ​ക്കാ​ക്കു​ന്ന ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി.

സ്റ്റേ​ഡി​യം പെ​യി​ന്‍റ് ചെ​യ്ത് ഇ​രി​പ്പി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് പു​റ​മേ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തും ചോ​ര്‍​ച്ച​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യാ​ല്‍ അ​തി​നു മു​ന്നേ അ​ടി​സ്ഥാ​ന ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​വീ​ക​ര​ണം.

അ​ര്‍​ജ​ന്‍റീ​ന ടീം ​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ള്‍ ജി​സി​ഡി​എ​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വേ​ദി​യാ​കാ​ന്‍ യോ​ഗ്യ​മാ​കും വി​ധം സ്റ്റേ​ഡി​യം ഫി​റ്റ് ആ​ണെ​ന്നാ​ണ് ജി​സി​ഡി​എ അ​ധി​കൃ​ത​ര്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ച​ത്. മാ​ത്ര​മ​ല്ല 2017ല്‍ ​ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക ​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി സ്റ്റേ​ഡി​യം ഫി​ഫ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ന​വീ​ക​രി​ച്ചി​രു​ന്നു. ഇ​നി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ മാ​ത്രം മ​തി​യെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വി​ശ​ദീ​ക​ര​ണം.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി വ​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. 1.35 കോ​ടി രൂ​പ​യ്ക്ക് ഡു​റോ​ലാ​ക് എ​ന്ന സ്ഥാ​പ​ന​മാ​ണ് വ​ര്‍​ക്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ പെ​യി​ന്‍റിം​ഗ് പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ന്ന് ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സി​വി​ല്‍ വ​ര്‍​ക്കു​ക​ളും ന​ട​ക്കും. അ​ഞ്ച് കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം.

ഇ​തോ​ടൊ​പ്പം ഫ്‌​ളെ​ഡ്‌​ലി​റ്റു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ജി​സി​ഡി​എ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ലൈ​റ്റു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി പു​തി​യ ഫ്രെ​യ്മു​ക​ള്‍ സ്ഥാ​പി​ച്ച ശേ​ഷം ലൈ​റ്റു​ക​ള്‍ പു​ന​സ്ഥാ​പി​ക്കു​ന്ന​താ​ണ് ഇ​തോ​ടൊ​പ്പം ചെ​യ്യു​ന്ന​ത്. ഹാ​ല​ജ​ന്‍ ലൈ​റ്റു​ക​ള്‍​ക്ക് പ​ക​രം സ്റ്റേ​ഡി​യം മു​ഴു​വ​ന്‍ എ​ല്‍​ഇ​ഡി പ്ര​കാ​ശ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ജി​സി​ഡി​എ അ​റി​യി​ച്ചു.

1996ലാ​ണ് ജി​സി​ഡി​എ സ്റ്റേ​ഡി​യം നി​ര്‍​മി​ച്ച​ത്. 34 ഏ​ക്ക​ർ ഭൂ​മി​യി​ലെ 12 ഏ​ക്ക​റി​ല്‍ മൂ​ന്നു നി​ല​ക​ളി​ലാ​യി 55,000 പേ​ര്‍​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യം സ്റ്റേ​ഡി​യ​ത്തി​ലു​ണ്ട്. നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര, ദേ​ശീ​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്കും ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും സ്റ്റേ​ഡി​യം വേ​ദി​യാ​യി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് കൂ​ടി​യാ​ണ് ക​ലൂ​ര്‍ സ്റ്റേ​ഡി​യം.

Thrissur

ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി

തൃ​ശൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സി​റ്റി ജി​ല്ലാ ക​മ്മി​റ്റി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. മു​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റും തൃ​ശൂ​ർ ജി​ല്ലാ പ്ര​ഭാ​രി​യു​മാ​യ എം.​വി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, മെ​ഡി​ക്ക​ൽ കോ​ള​ജ് മു​ൻ സൂ​പ്ര​ണ്ട് ഡോ. ​ഭീം ജ​യ​രാ​ജ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​കെ. ബാ​ബു, അ​ഡ്വ. കെ.​ആ​ർ. ഹ​രി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​വി. ആ​തി​ര, പൂ​ർ​ണി​മ സു​രേ​ഷ്, സു​ധീ​ഷ് മേ​നോ​ത്തു​പ​റ​ന്പി​ൽ, സൗ​മ്യ സ​ലേ​ഷ്, ടി. ​സ​ർ​ജു, ജി​ല്ലാ ട്ര​ഷ​റ​ർ വി​ജ​യ​ൻ മേ​പ്ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സെ​ക്ര​ട്ട​റി​മാ​രാ​യ മു​ര​ളി കൊ​ള​ങ്ങാ​ട്ട്, കെ.​ജി. നി​ജി, സ​ജി​നി മു​ര​ളി, റി​ക്സ്ൻ ചെ​വി​ട​ൻ, പി. ​പ്ര​വീ​ണ്‍, വി​ൻ​ഷി അ​രു​ണ്‍​കു​മാ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ബീ​ഷ് മ​രു​ത​യൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​ഘു​നാ​ഥ് സി. ​മേ​നോ​ൻ, അ​ശ്വി​ൻ വാ​ര്യ​ർ, എം.​ആ​ർ. വി​ശ്വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റോ​ഡ് ഉ​പ​രോ​ധി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.

Palakkad

മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ട​മൊ​രു​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ടം ഒ​രു​ങ്ങി.


മു​ക്ക​ണ്ണം പാ​ല​ത്തി​നു സ​മീ​പ​മാ​ണ് ഇ​രു​നി​ല​ക​ളു​ള്ള കെ​ട്ടി​ടം ഒ​രു​ങ്ങി​യ​ത്. കി​ട​ത്തി​ച്ചി​കി​ത്സ, ഉ​ഴി​ച്ചി​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​നി പു​തി​യ കെ​ട്ടി​ട​ത്തി​ൽ തു​ട​ങ്ങാ​നാ​വും.


നി​ല​വി​ൽ മു​ൻ​സി​പ്പ​ൽ ബ​സ് സ്റ്റാ​ന്‍റി​ന​ക​ത്തെ കെ​ട്ടി​ട​ത്തി​ൽ ശോ​ച​നീ​യാ​വ​സ്ഥ​യു​ടെ ന​ടു​വി​ലാ​ണ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്താ​യി​രി​ക്കെ പു​തി​യ കെ​ട്ടി​ട​ത്തി​നുവേ​ണ്ടി മു​റ​വി​ളി ആ​രം​ഭി​ച്ച​താ​ണ്.


ന​ഗ​ര​സ​ഭ​യാ​യ​തോ​ടെ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു ര​ണ്ടു​കോ​ടി​രൂ​പ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​യു​ർ​വേ​ദ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ത​ന്നെ തു​ട​ങ്ങു​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.


ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​ണു ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു രോ​ഗി​ക​ൾ​ക്ക് ഇ​തു ഉ​പ​കാ​ര​പ്ര​ദ​മാ​വു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡു​കൂ​ടി ന​വീ​ക​രി​ച്ച​തോ​ടെ ന​ഗ​ര​ത്തി​ൽനി​ന്നും അ​ഞ്ചു​മി​നി​റ്റി​നു​ള്ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്താ​നാ​വും. രാ​ജീ​വ് ഗാ​ന്ധി സ്മാ​ര​ക സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി എ​ന്നാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​നു പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Malappuram

കോട്ടക്കലിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ; ലഹരിമാഫിയക്കെതിരെ കർശന നടപടി

കോട്ടക്കൽ ടൗണിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതികൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ജില്ലയിൽ ലഹരി ഉപയോഗവും വിപണനവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കും ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടക്കം; വിവിധ പ്രദേശങ്ങളിൽ നിയന്ത്രിത വിതരണം

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നാളെ (ജൂലൈ 11, 2025) വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി നിയന്ത്രിതമാക്കുന്നത്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രധാനമായും വൈദ്യുതി മുടങ്ങുക.

പുതുപ്പാടി ആറാംമുക്ക്, ചമൽ, ഉണ്ണികുളം പൂനൂർ യു.പി. സ്കൂൾ, ചേപ്പാല, ചുണ്ടത്തുംപൊയിൽ, പാടത്തുംകുഴി, കുളങ്ങരാംപൊയിൽ, കരുവാറ്റ, കാന്തപുരം, കാന്തപുരം ടവർ, തടായി, ചളിക്കോട്, ചീനത്താംപൊയിൽ, ചെറ്റക്കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും. തിരുവമ്പാടി കാളിയാംപുഴ, തുമ്പച്ചാൽ, പള്ളിപ്പടി എന്നിവിടങ്ങളിലും രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

പൊതുജനങ്ങൾ വൈദ്യുതി തടസ്സങ്ങൾ കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് കെ.എസ്.ഇ.ബി. അഭ്യർത്ഥിച്ചു. അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.

Wayanad

ദേശീയ പണിമുടക്ക്; വയനാട്ടിൽ ജനജീവിതം സ്തംഭിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ തൊഴിലാളി നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്ക് വയനാട് ജില്ലയെയും സാരമായി ബാധിച്ചു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാൻ മടിച്ചതോടെ റോഡുകൾ വിജനമായി. പൊതുഗതാഗതവും പൂർണ്ണമായി നിലച്ച അവസ്ഥയായിരുന്നു.

പണിമുടക്ക് കാരണം സ്കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പൊതുജന ജീവിതത്തെ ഇത് സാരമായി ബാധിച്ചു. ദൂരയാത്രക്കാരും ആശുപത്രികളിലേക്ക് പോകുന്നവരും ഏറെ വലഞ്ഞു.

തൊഴിലാളി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പണിമുടക്ക് നടക്കുന്നത്. ലേബർ കോഡുകൾ ഉപേക്ഷിക്കുക, ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഈ പ്രതിഷേധം. പണിമുടക്ക് നാളെയും തുടരുമോ എന്ന് ആശങ്കയിലാണ് ജനങ്ങൾ.

Kannur

മലപ്പുറത്തെ നിപ ജാഗ്രത; കണ്ണൂർ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി

മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.

നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Kasaragod

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്

കാസർഗോഡിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയിൽ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. സ്കൂൾ അവധിക്കാലം അവസാനിക്കാറായതും മഴ കുറഞ്ഞതും സന്ദർശകരുടെ എണ്ണം കൂടാൻ കാരണമായി. കഴിഞ്ഞ ഒരാഴ്ചയായി കോട്ട സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്.

കോട്ടയുടെ ചരിത്ര പ്രാധാന്യവും മനോഹരമായ കാഴ്ചകളും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളും കോട്ട സന്ദർശിക്കാനെത്തുന്നുണ്ട്. ഇത് പ്രദേശത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നുണ്ട്.

സന്ദർശകരുടെ സൗകര്യാർത്ഥം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കോട്ടയുടെ പരിസരം ശുചീകരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.

Up