ADVERTISEMENT
ബെൽഗ്രേഡ്: 2026ലെ ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.
ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ,നോനി മഡുയേക്കെ,എസ്റി കോൻസ,മാർക്ക് ഗുയേഹി,മാർക്കസ് റാഷ്ഫോർഡ് എന്നിവരാണ് ഗോളുകൾ നേടിയത്. കെയ്ൻ 33-ാം മിനിറ്റിലും മഡുയേക്കെ 35-ാം മിനിറ്റിലും കോൻസ 52-ാം മിനിറ്റിലും ഗുയേഹി 75-ാം മിനിറ്റിലും റാഷ്ഫോർഡ് 90-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ യൂറോപ്പിൽ നിന്നുള്ള ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് കെയിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. നിലവിൽ 15 പോയിന്റാണ് ഇംഗ്ലണ്ടിനുള്ളത്.
Tags :