ADVERTISEMENT
ന്യൂയോർക്ക്: മലയാളി ക്രൈസ്തവ സമൂഹത്തിലെ വിവിധ സഭകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ എക്യൂമെനിക്കൽ പിക്നിക് സംഘടിപ്പിക്കുന്നു.
ഒക്ടോബർ നാലിന് രാവിലെ ഒമ്പതിന് പോർട്ട് വാഷിംഗ്ടണിലെ നോർത്ത് ഹെംപ്സ്റ്റഡ് ബീച്ച് പാർക്കിൽ വച്ചാണ് പരിപാടി നടക്കുന്നത്. എല്ലാ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളും പങ്കെടുക്കുമെന്ന് സംഘാടകർ അഭ്യർഥിച്ചു.
വിവിധ ഗെയിമുകളും വിനോദപരിപാടികളും പിക്നിക്കിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് റവ. സാം എൻ. ജോഷ്വായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
Tags : annual picnic