ADVERTISEMENT
തിരുവനന്തപുരം: ഒരാഴ്ച നീണ്ടു നിന്ന ഓണം വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് തലസ്ഥാന നഗരിയിൽ ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന ഘോഷയാത്രയ്ക്ക് തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
എല്ലാവർക്കും നമസ്കാരം എന്നു പറഞ്ഞു തുടങ്ങിയ ഗവർണർ മുഖ്യമന്ത്രിയെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. നൽകിയ ബഹുമാനത്തിന് നന്ദിയെന്നും പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ട് പോകട്ടെയെന്നും ഗവർണർ പറഞ്ഞു.
ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്ര കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്. ജാർഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പബ്ലിക് ലൈബ്രറിക്ക് മുന്നിലാണ് വിവിഐപി പവലിയൻ. യൂണിവേഴ്സിറ്റി കോളജിന് മുൻവശത്തെ വിഐപി പവലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും കലാരൂപങ്ങൾ അവതരിപ്പിക്കും.
Tags :