ADVERTISEMENT
കണ്ണൂർ: പാനൂര്‍ ബോംബ് സ്ഫോടനക്കേസ് പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. അമൽ ബാബുവിനെയാണ് മീത്തലെ കുന്നോത്തുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2024 ഏപ്രിൽ അഞ്ചിന് നടന്ന സ്ഫോടനത്തിൽ മുളിയാത്തോട് സ്വദേശി ഷെറിൽ കൊല്ലപ്പെടുകയും മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയായിരുന്ന അമൽ ബാബു സ്ഫോടനശേഷം സ്ഥലത്തുണ്ടായിരുന്ന ബോംബുകൾ ഒളിപ്പിച്ചുവെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ അമൽ ബാബു ഉൾപ്പെടെ 12 പേരാണു പ്രതികൾ. തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
പിന്നീട് പാർട്ടി നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനല്ലെന്നു കണ്ടെത്തുകയായിരുന്നു. സ്ഫോടനവുമായി പാർട്ടിക്കു ബന്ധമില്ലെന്നാണു ഡിവൈഎഫ്ഐയും സിപിഎമ്മും വിശദീകരിച്ചത്. അമൽ ബാബു രക്ഷാപ്രവർത്തനത്തിന് എത്തിയതാണെന്നാണ് പാർട്ടിയുടെ വിശദീകരണം.
Tags : bombblast