ADVERTISEMENT
ന്യൂഡൽഹി: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡൽഹി പോലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറെയാണ് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.
ഹൗസ് ഖാസി പോലീസ് സ്റ്റേഷനിലെ എഎസ്ഐ രാകേഷ് കുമാർ ആണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ ഇയാൾ നോട്ടുകൾ എറിഞ്ഞു കളയാൻ ശ്രമിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് പോലീസുകാരൻ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന് ആരോപിച്ച് പരാതിക്കാരൻ ബാരഖംബ റോഡിലെ വിജിലൻസ് ബ്രാഞ്ചിനെ സമീപിച്ചത്. കള്ളക്കേസിൽ കുടുക്കുന്നത് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടന്നായിരുന്നു പരാതി.
ഉദ്യോഗസ്ഥൻ കൈക്കൂലി തുക കൈമാറാൻ ഉച്ചയ്ക്ക് 12.30 ഓടെ തന്നെ ഹൗസ് ഖാസി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചതായി പരാതിക്കാരൻ വിജിലൻസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് പരാതിക്കാരനോട് പണവുമായി ചെല്ലാൻ ആവശ്യപ്പെട്ട വിജിലൻസ് സംഘം ഉദ്യോഗസ്ഥനെ പിടികൂടുകയായിരുന്നു.
Tags :