ADVERTISEMENT
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിൽ വ്യോമാക്രമണം നടത്തി. കത്താര പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
സാധാരണക്കാരെ തങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഹമാസ് നേതാക്കളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് വ്യക്തമാക്കി. ഉഗ്ര ശബ്ദം കേട്ടതായും സ്ഥലത്തു നിന്ന് പുക ഉയരുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ദോഹയിലാണ് ഹമാസിന്റെ നേതാക്കൾ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഒരു ഓപ്പറേഷൻ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികൾ ആയവരെയാണ് ലക്ഷ്യമിട്ടതെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
Tags : israel attack