ADVERTISEMENT
ഡബ്ലിൻ: അയർലൻഡിൽ അടുത്തിടെയായി ഇന്ത്യക്കാർക്കെതിരേ നടന്നുവരുന്ന അക്രമ സംഭവങ്ങൾക്കെതിരേ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.
ഐറീഷ് പ്രസിഡന്റ് അടക്കമുള്ളവർ ഇന്ത്യക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ അപലപിക്കുകയും തക്ക നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ എംബസി വഴിയാണ് കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തിവരുന്നത്.
കേരളത്തിൽ നിന്നുമുള്ള എംപിമാർ അക്രമങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്രമന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.
Tags :