ADVERTISEMENT
അബുദാബി: 2025 ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഹോംങ്കാംഗിനെ 94 റൺസിനാണ് അഫ്ഗാനിസ്ഥാൻ തോൽപ്പിച്ചത്.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹോംങ്കോംഗിന് 94 റൺസെടുക്കാനെ സാധിച്ചുള്ളു. ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് ഹോംങ്കോംഗ് 94 റൺസെടുത്തത്. 39 റൺസെടുത്ത ബാബർ ഹയാറ്റിന് മാത്രമാണ് ഹോംങ്കോംഗ് ബാറ്റിംഗ് നിരയിൽ പിടിച്ചുനിൽക്കാനായത്.
അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖിയും ഗുൽബാദിൻ നായ്ബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അസ്മത്തുള്ള ഒമർസായും റാഷിദ് ഖാനും നൂർ അഹ്മദും ഓരോ വിക്കറ്റ് വീതമെടുത്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് 188 റണ്‍സ് നേടിയത്. അഫ്ഗാനായി സെദിഖുള്ള അടല്‍ (52 പന്തില്‍ 73), അസ്മതുള്ള ഒമര്സ (21 പന്തില്‍ 53) മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് നബിയാണ് (26 പന്തില്‍ 33) രണ്ടക്കം കണ്ട മറ്റൊരു താരം. ഹോങ്കിംഗിന് വേണ്ടി ആയുഷ് ശുക്ല, കിഞ്ചിത് ഷാ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
26 റണ്‍സിനിടെ അഫ്ഗാനിസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസ് (8), ഇബ്രാഹിം സദ്രാന് (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. പിന്നീട് അടല്‍ - നബി സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്ത് ടീമിനെ മുന്നോട്ടു നയിക്കുകയായിരുന്നു.
Tags :