x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

452 വോ​ട്ടു​ക​ള്‍ നേ​ടി; സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍ പു​തി​യ ഉ​പ​രാ​ഷ്ട്ര​പ​തി


Published: September 9, 2025 07:52 PM IST | Updated: September 9, 2025 07:52 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ 15-ാം ഉ​പ​രാ​ഷ്ട്ര​പ​തി​യാ​യി സി.​പി. രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ത്തു. 452 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​യാ​യ സു​പ്രീം​കോ​ട​തി മു​ൻ ജ‍​ഡ്ജി ജ​സ്റ്റീ​സ് ബി.​സു​ദ​ർ​ശ​ൻ റെ​ഡ്ഡി​ക്കു 300 വോ​ട്ട് ല​ഭി​ച്ചു.

15 വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി. തി​രു​പ്പൂ​ർ സ്വ​ദേ​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ര​ണ്ടു ത​വ​ണ ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ജാ​ർ​ഖ​ണ്ഡ്, മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന​ങ്ങ​ളു​ടെ ഗ​വ​ർ​ണ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2004 മു​ത​ൽ 2007 വ​രെ ബി​ജെ​പി ത​മി​ഴ്നാ​ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കേ​ര​ള ബി​ജെ​പി​യു​ടെ പ്ര​ഭാ​രി സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​ഗ്ദീ​പ് ധ​ൻ​ക​ർ ഉ​പ​രാ​ഷ്ട്ര​പ​തി​പ​ദം രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

രാ​ജ്യ​സ​ഭ​യി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളു​ള്ള ബി​ജെ​ഡി​യും നാ​ല് അം​ഗ​ങ്ങ​ളു​ള്ള ബി​ആ​ർ​എ​സും ഒ​രു അം​ഗ​മു​ള്ള അ​കാ​ലി​ദ​ളും വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

Tags : cpradhakrishnan

Recent News

Up