ADVERTISEMENT
തിരുവനന്തപുരം: 2023 മേയ് ഏഴിന് മലപ്പുറം താനൂര്‍ തൂവല്‍ത്തീരം ബീച്ചിലുണ്ടായ ബോട്ടപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ഉടൻ സമർപ്പിക്കും. റിട്ട.ജസ്റ്റീസ് വി.കെ.മോഹനന് കമ്മീഷന്റെ നേതൃത്വത്തിലുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി.
രണ്ടാംഘട്ടം ഒക്ടോബര്‍ 23 വരെ വിവിധയിടങ്ങളിലായി നടക്കും. ആദ്യഘട്ട നിഗമനങ്ങളും രണ്ടാംഘട്ടത്തിലെ നിഗമനങ്ങളും ചേര്‍ത്തായിരിക്കും അന്തിമ റിപ്പോര്‍ട്ട് തയാറാക്കുക. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തിയാണ് യാത്രാബോട്ടാക്കി മാറ്റിയത്.
ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആദ്യഘട്ടത്തില്‍ അപകടത്തിന് ഇടയാക്കിയ സാഹചര്യം, അപകടത്തില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്ക്കോയുള്ള ഉത്തരവാദിത്തം എന്നിവയാണ് പരിശോധിച്ചത്.
Tags : boat accident