x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഫി​ഫ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം: അ​ർ​ജ​ന്‍റീ​ന​യ്ക്ക് പ​രാ​ജ​യം


Published: September 10, 2025 08:02 AM IST | Updated: September 10, 2025 08:02 AM IST

ക്വി​റ്റൊ: 2026 ലെ ​ഫി​ഫ ലോ​ക​ക​പ്പി​നു​ള്ള യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ‌ അ​ർ​ജ​ന്‍റീ​ന​യ്ക്ക് പ​രാ​ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ക്വ​ഡോ​റാ​ണ് അ​ർ​ജ​ന്‍റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ഇ​ക്വ​ഡോ​ർ വി​ജ​യി​ച്ച​ത്. ഇ​ന്ന​ർ വ​ല​ൻ​സി​യ നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളി​ലാ​ണ് ഇ​ക്വ​ഡോ​ർ വി​ജ​യം നേടിയത്.

സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ഇ​ല്ലാ​തെ​യാ​ണ് ലോ​ക​ചാ​ന്പ്യ​ൻ​മാ​ർ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും സൗ​ത്ത് അ​മേ​രി​ക്ക​ൻ ടീ​മു​ക​ളു​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളു​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ർ​ജ​ന്‍റീ​ന ത​ന്നെ​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

38 പോ​യി​ന്‍റാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്കു​ള്ള​ത്. 29 പോ​യി​ന്‍റു​ള്ള ഇ​ക്വ​ഡോ​റാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. കൊ​ളം​ബി​യ മൂ​ന്നാ​മ​തും യു​റു​ഗ്വാ​യ് നാ​ലാ​മ​തു​മാ​ണ്. മു​ൻ ലോ​ക​ചാ​മ്പ്യ​ൻ​മാ​രാ​യ ബ്ര​സീ​ൽ‌ അ​ഞ്ചാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

Tags :

Recent News

Up