ADVERTISEMENT
തിരുവനന്തപുരം: അബുദാബി ഇന്ദിരാഗാന്ധി വീക്ഷണം ഫോറത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി നടന്നുവരുന്ന "ഓണംവിത്ത് കാൻസർ പേഷ്യന്റ്സ്' ഈ വർഷവും പതിവ് തെറ്റിക്കാതെ പുതുപ്പള്ളി ഹൗസിൽ നടന്നു.
ഗുരുതര രോഗങ്ങൾ ബാധിച്ച് വേദന തിന്നു കഴിയുന്ന ചികിത്സിക്കാൻ പ്രതിസന്ധി നേരിടുന്ന രോഗികളെ കണ്ടെത്തി ചികിത്സാ സഹായവും ഓണപ്പുടവയും ഓണസദ്യയും നൽകി പിന്തുണയേകുന്ന ഓണവിരുന്നാണ് തിരുവോണ ദിനത്തിൽ പുതുപ്പള്ളി ഹൗസിൽ നടക്കുന്നത്.
ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന ആറുമാസം പ്രായമുള്ള കുഞ്ഞു മുതലുള്ള രോഗികൾ പങ്കെടുത്തു. തുടർച്ചയായ പത്താം വർഷമാണ് കാൻസർ രോഗികൾക്കായി പുതുപ്പള്ളി ഹൗസിൽ ഓണാഘോഷം സംഘടിപ്പിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യത്തിൽ നടന്നുവന്നിരുന്ന തിരുവോണ വിരുന്ന് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും കുടുംബാംഗങ്ങളുടെ സജീവ പിന്തുണയിൽ തുടരുകയാണ്.
വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കെപിസിസി മുൻ സെക്രട്ടറി എം.എ.ലത്തീഫ്, ചാണ്ടി ഉമ്മൻ എംഎൽഎ, മറിയാമ്മ ഉമ്മൻ, ഡോ. മറിയ ഉമ്മൻ, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ജനറൽ സെക്രട്ടറി ഷാജി കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Indira Gandhi Veekshanam Forum Onam Celebration Puthuppally House