ADVERTISEMENT
ന്യൂഡൽഹി: രണ്ട് ഐഎസ് പ്രവർത്തകർ ഡൽഹിയിൽ പിടിയിൽ. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ, ജാർഖണ്ഡ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്), റാഞ്ചി പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
മുഖ്യപ്രതി ബൊക്കാറോ സ്വദേശിയായ അഷർ ഡാനിഷിനെ റാഞ്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡൽഹി പോലീസ് സ്പെഷ്യൽ സെൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ തിരച്ചിൽ നടത്തി വരികയായിരുന്നു.
മറ്റൊരു പ്രതിയായ അഫ്താബിനെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. ഐഎസ് അംഗങ്ങളുമായി ഇരുവരും ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ നടത്താൻ ഇവർ തീരുമാനിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കുറേ മാസങ്ങളായി സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ഡാനിഷ്.
Tags :