ADVERTISEMENT
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് 58 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 57 റൺസിൽ ഓൾഔട്ടായി.
22 റൺസെടുത്ത അലിഷൻ ഷറഫുവിനും 19 റൺസെടുത്ത നായകൻ മുഹമ്മദ് വസീമിനും മാത്രമാണ് യുഎഇ നിരയിൽ പിടിച്ചുനിൽക്കാനായത്. യുഎഇ നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. ശിവം ദുബെ മൂന്നും ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags :