ADVERTISEMENT
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഹൈക്കോടതി സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
ആരാണ് ക്ഷണിതാക്കളെന്നും ക്ഷണത്തിന്റെ മാനദണ്ഡം എന്താണെന്നും ദേവസ്വം ബെഞ്ച് ചോദിച്ചു. അയ്യപ്പന്റെ പേരിലുള്ള കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകുമെന്നും ഹൈക്കോടതി ചോദിച്ചു.
കുംഭമേള മാതൃകയിലാണ് സംഘാടനമെന്നും പണം ചെലവഴിക്കുന്നതിൽ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. ഹർജിയിൽ ഹൈക്കോടതി പിന്നീട് വിധി പറയും.
ആഗോള അയ്യപ്പ സംഗമത്തിൽ സർക്കാരിന്റെ പങ്കെന്ത്. ദേവസ്വം ബോർഡിനെ സഹായിക്കുകയാണോ സർക്കാർ ചെയ്യുന്നത്. സംഭാവനയായി സ്വീകരിക്കുന്ന പണം എങ്ങനെ ചെലവഴിക്കും. കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകും. ശബരി റെയിലിനും ശബരിമല മാസ്റ്റർ പ്ലാനിനും ഫണ്ട് ചെലവഴിക്കുമോ. പ്രത്യേകം വ്യക്തികളെ സർക്കാർ ക്ഷണിച്ചതിന്റെ മാനദണ്ഡമെന്ത് എന്നിങ്ങനെയായിരുന്നു സർക്കാരിനോടുള്ള ഹൈക്കോടതിയുടെ ചോദ്യങ്ങൾ.
Tags :