x
ad
Thu, 11 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട്ട് കൗ​മാ​ര​ക്കാ​രി​യെ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: September 10, 2025 10:54 PM IST | Updated: September 10, 2025 10:54 PM IST

പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട്ട് 17 കാ​രി​യെ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് കൊ​ല്ല​ങ്കോ​ട് മു​ത​ല​മ​ട പ​രേ​ത​നാ​യ ക​ലാ​ധ​ര​ന്‍റെ മ​ക​ൾ ഗോ​പി​ക​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ൽ നി​ന്നും 500 മീ​റ്റ​ർ അ​ക​ലെ ക​ള്ളി​യം​പാ​റ മ​ല​മു​ക​ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വൈ​കു​ന്നേ​രം നാ​ല് വ​രെ കു​ട്ടി വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് അ​മ്മ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​ല​മു​ക​ളി​ല്‍ കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags :

Recent News

Up