x
ad
Wed, 10 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ജിഎസ്ടി നിരക്കുകുറയ്ക്കൽ; നേട്ടം ജനങ്ങൾക്ക് ഉറപ്പാക്കണം

കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി
Published: September 9, 2025 12:45 PM IST | Updated: September 9, 2025 12:45 PM IST

ക​​​​​​​ഴി​​​​​​​ഞ്ഞ ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ കേ​​​​​​​ന്ദ്ര​​​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി നി​​​​​​​ര​​​​​​​ക്ക് യു​​​​​​​ക്തി​​​​​​​സ​​​​​​​ഹ​​​​​​​മാ​​​​​​​ക്ക​​​​​​​ൽ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​നു​​​​​​​കൂ​​​​​​​ലി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ടാ​​​​​​​ണ് പൊ​​​​​​​തു​​​​​​​വി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്‌. നി​​​​​​​ര​​​​​​​ക്ക്‌ ര​​​​​​​ണ്ട്‌ സ്ലാ​​​​​​​ബി​​​​​​​ലാ​​​​​​​യി നി​​​​​​​ജ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ നി​​​​​​​ർ​​​​​​​ദേ​​​​​​​ശം കേ​​​​​​​ന്ദ്ര​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഏ​​​​​​​ക​​​​​​​പ​​​​​​​ക്ഷീ​​​​​​​യ​​​​​​​മാ​​​​​​​യി മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച​​​​​​​താ​​​​​​​ണെ​​​​​​​ങ്കി​​​​​​​ലും, അ​​​​​​​തി​​​​​​​ന്‍റെ യു​​​​​​​ക്തി​​​​​​​യെ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ടാ​​​​​​​ണ് കേ​​​​​​​ര​​​​​​​ള​​​മ​​​​​​​ട​​​​​​​ക്കം സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്‌. എ​​​​​​​ന്നാ​​​​​​​ൽ, സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച ആ​​​​​​​ശ​​​​​​​ങ്ക​​​​​​​ക​​​​​​​ൾ ഒ​​​​​​​ന്നും​​​​​​​ത​​​​​​​ന്നെ പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​ൻ ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ൽ കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ത​​​​​​​യാ​​​​​​​റാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്ട​​​​​​​ത്തി​​​​​​​നു പ​​​​​​​രി​​​​​​​ഹാ​​​​​​​രം ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്ന​​​​​​​ത​​​​​​​ട​​​​​​​ക്ക​​​​​​​മു​​​​​​​ള്ള ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ൾ പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും അ​​​​​​​വ​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

മൂ​​​​​​​ന്നു കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് കേ​​​​​​​ര​​​​​​​ളം പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യും ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ട്ടി​​​​​​​യ​​​​​​​ത്‌. ഒ​​​​​​​ന്ന്‌, നി​​​​​​​കു​​​​​​​തിയിള​​​​​​​വി​​​​​​​ന്‍റെ ഭാ​​​​​​​ഗ​​​​​​​മാ​​​​​​​യി ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ വി​​​​​​​ല​​​​​​​ക്കു​​​​​​​റ​​​​​​​വു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം. സാ​​​​​​​ധാ​​​​​​​ര​​​​​​​ണ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്താ​​​​​​​വി​​​​​​​ന് വി​​​​​​​ല​​​​​​​ക്കു​​​​​​​റ​​​​​​​വ്‌ ല​​​​​​​ഭി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​തി​​​​​​​നു​​​​​​​ പ​​​​​​​ക​​​​​​​രം ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ൾ​​​​​​​ക്ക്‌ അ​​​​​​​ധി​​​​​​​ക​​​​​​​ലാ​​​​​​​ഭം കൊ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള അ​​​​​​​വ​​​​​​​സ​​​​​​​ര​​​​​​​മു​​​​​​​ണ്ടാ​​​​​​​ക​​​​​​​രു​​​​​​​ത്‌. ര​​​​​​​ണ്ട്‌, നി​​​​​​​കു​​​​​​​തി വെ​​​​​​​ട്ടി​​​​​​​ക്കു​​​​​​​റ​​​​​​​വു​​​​​​​മൂ​ലം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​കു​​​​​​​ന്ന ഭീ​​​​​​​മ​​​​​​​മാ​​​​​​​യ വ​​​​​​​രു​​​​​​​മാ​​​​​​​നന​​​​​​​ഷ്ടം പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കാ​​​​​​​ൻ നി​​​​​​​ശ്ചി​​​​​​​ത കാ​​​​​​​ല​​​​​​​ത്തേ​​​​​​​​​​​ക്കെ​​​​​​​ങ്കി​​​​​​​ലും ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര പ​​​​​​​ദ്ധ​​​​​​​തി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം. മൂ​​​​​​​ന്ന്‌, കേ​​​​​​​ര​​​​​​​ള ലോ​​​​​​​ട്ട​​​​​​​റി​​​​​​​യെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​കു​​​​​​​തി​​​നി​​​​​​​ര​​​​​​​ക്ക്‌ നി​​​​​​​ശ്ച​​​​​​​യി​​​​​​​ക്ക​​​​​​​ണം.

എ​​​​​​​ന്നാ​​​​​​​ൽ, നി​​​​​​​ര​​​​​​​ക്കുകു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ലി​​​​​​​ന് ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യ വി​​​​​​​ല​​​​​​​ക്കു​​​​​​​റ​​​​​​​വ്‌ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ക്താ​​​​​​​വി​​​​​​​ന് ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​ൻ ഉ​​​​​​​ത​​​​​​​കു​​​​​​​ന്ന ഒ​​​​​​​രു നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​വും കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന് മു​​​​​​​മ്പാ​​​​​​​കെ വ​​​​​​​യ്‌​​​​​​​ക്കാ​​​​​​​നാ​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​ൻ​​​​​​​സ്‌ പ്രീ​​​​​​​മി​​​​​​​യ​​​​​​​ത്തി​​​​​​​നു​​​​​​​ള്ള നി​​​​​​​കു​​​​​​​തി ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ ഗു​​​​​​​ണം ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​ർ ചെ​​​​​​​യ്യു​​​​​​​ന്ന​​​​​​​വ​​​​​​​രി​​​​​​​ലേ​​​​​​​ക്ക്‌ എ​​​​​​​ത്തു​​​​​​​മോ എ​​​​​​​ന്ന​​​​​​​തി​​​​​​​ൽ ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ്‌ റെ​​​​​​​ഗു​​​​​​​ലേ​​​​​​​റ്റ​​​​​​​​​​​റി ആ​​​​​​​ൻ​​​​​​​ഡ്‌ ഡെ​​​​​​​വ​​​​​​​ല​​​പ്മെ​​​ന്‍റ് അ​​​​​​​ഥോ​​​​​​​റി​​​​​​​റ്റി​​​​​​​ത​​​​​​​ന്നെ സം​​​​​​​ശ​​​​​​​യം പ്ര​​​​​​​ക​​​​​​​ടി​​​​​​​പ്പി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു.

നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​ര​​​​​​​ക്ക്‌ കു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ൽ നി​​​​​​​കു​​​​​​​തി​​​വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന​​​​​​​ത്‌ എ​​​​​​​ല്ലാ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന് ഏ​​​​​​​താ​​​​​​​ണ്ട്‌ 8000 കോ​​​​​​​ടി മു​​​​​​​ത​​​​​​​ൽ 10,000 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​വ​​​​​​​രെ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക വ​​​​​​​രു​​​​​​​മാ​​​​​​​ന ന​​​ഷ്‌​​​ട​​​മു​​​​​​​ണ്ടാ​​​​​​​കാം. ഓ​​​​​​​ട്ടോ​​​​​​​മൊ​​​​​​​ബൈ​​​​​​​ൽ, സി​​​​​​​മ​​​​​​​ന്‍റ്, ഇ​​​​​​​ൻ​​​​​​​ഷ്വ​​​​​​​റ​​​​​​​ൻ​​​​​​​സ്‌, ഇ​​​​​​​ല​​​​​​​ക്‌​​​​​​​ട്രോ​​​​​​​ണി​​​​​​​ക്‌​​​​​​​സ്‌ എ​​​​​​​ന്നീ നാ​​​​​​​ലു​​​​​​​ മേ​​​​​​​ഖ​​​​​​​ല​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ മാ​​​​​​​ത്രം 2500 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യു​​​​​​​ടെ വാ​​​​​​​ർ​​​​​​​ഷി​​​​​​​ക​​​ന​​​​​​​ഷ്ട​​​​​​​മു​​​​​​​ണ്ടാ​​​​​​​കും.

ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി​​​​​​​യു​​​​​​​ടെ എ​​​​​​​ട്ടു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ ച​​​​​​​രി​​​​​​​ത്രം പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചാ​​​​​​​ൽ നി​​​​​​​കു​​​​​​​തി​​​​​​​വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ കാ​​​​​​​ര്യ​​​​​​​മാ​​​​​​​യ വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യി​​​​​​​ല്ലെ​​​​​​​ന്ന​​​​​​​താ​​​​​​​ണ് യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യം. ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി വ​​​​​​​രു​​​​​​​ന്ന ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​തി​​​​​​​വ​​​​​​​ർ​​​​​​​ഷം 14 ശ​​​​​​​ത​​​​​​​മാ​​​​​​​നം നി​​​​​​​കു​​​​​​​തിവ​​​​​​​ള​​​​​​​ർ​​​​​​​ച്ച ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണ് കേ​​​​​​​ന്ദ്ര​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച​​​​​​​ത്‌. 2017 ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ൽ, നി​​​​​​​ര​​​​​​​ക്ക് യു​​​​​​​ക്തി​​​​​​​സ​​​​​​​ഹ​​​​​​​മാ​​​​​​​ക്ക​​​​​​​ലി​​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ 178 ച​​​​​​​ര​​​​​​​ക്കി​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ നി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ൾ ഒ​​​​​​​റ്റ​​​​​​​യ​​​​​​​ടി​​​​​​​ക്ക് കു​​​​​​​റ​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ റ​​​​​​​വ​​​​​​​ന്യു ന്യൂ​​​​​​​ട്ര​​​​​​​ൽ നി​​​​​​​ര​​​​​​​ക്ക്‌ 11.6 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക്‌ കൂ​​​​​​​പ്പു​​​​​​​കു​​​​​​​ത്തി. തു​​​​​​​ട​​​​​​​ർ​​​​​​​ന്നു​​​​​​​ള്ള വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളി​​​​​​​ലും നി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ൾ കു​​​​​​​റ​​​​​​​യ്‌​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്‌ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വ​​​​​​​രു​​​​​​​മാ​​​​​​​നം ചു​​​​​​​രു​​​​​​​ക്കി.

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ 14 ശ​​​​​​​ത​​​​​​​മാ​​​​​​​നം വാ​​​​​​​ർ​​​​​​​ഷി​​​​​​​ക വ​​​​​​​രു​​​​​​​മാ​​​​​​​നവ​​​​​​​ള​​​​​​​ർ​​​​​​​ച്ച ല​​​​​​​ഭി​​​​​​​ക്കാ​​​​​​​ത്ത സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ത്തി​​​​​​​ൽ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ച്ച ന​​​​​​​ഷ്‌​​​ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​വും 2022 ജൂ​​​​​​​ണി​​​​​​​ൽ അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ചു.

ഒ​​​​​​​ന്നി​​​​​​​ലും വ്യ​​​​​​​ക്ത​​​​​​​ത​​​​​​​യി​​​​​​​ല്ല

നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും കേ​​​​​​​ന്ദ്ര ഖ​​​​​​​ജ​​​​​​​നാ​​​​​​​വി​​​​​​​ലും ചെ​​​​​​​ലു​​​​​​​ത്തു​​​​​​​ന്ന സ്വാ​​​​​​​ധീ​​​​​​​ന​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു വ്യ​​​​​​​ക്ത​​​​​​​ത​​​​​​​യി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​തും ആ​​​​​​​ശ​​​​​​​ങ്ക ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​മാ​​​​​​​ണ്. ദേ​​​​​​​ശീ​​​​​​​യ​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ വ​​​​​​​ലി​​​​​​​യ വ​​​​​​​രു​​​​​​​മാ​​​​​​​നവ്യ​​​​​​​ത്യാ​​​​​​​സ​​​​​​​ത്തി​​​​​​​ന് നി​​​​​​​ര​​​​​​​ക്കു​​​​​​​മാ​​​​​​​റ്റം കാ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​കി​​​​​​​ല്ലെ​​​​​​​ന്നാ​​​​​​​ണ് ഒ​​​​​​​രു വാ​​​​​​​ദം. എ​​​​​​​ന്നാ​​​​​​​ൽ, ഓ​​​​​​​രോ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​നും വ്യ​​​​​​​ത്യ​​​​​​​സ്‌​​​​​​​ത​​​​​​​മാ​​​​​​​യ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ഗ​​​രീ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ണ്ട്‌. ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന നി​​​​​​​ര​​​​​​​ക്കി​​​​​​​ലു​​​​​​​ള്ള ഉ​​​​​​​ത്​​​​​​​പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഉ​​​​​​​പ​​​​​​​ഭോ​​​​​​​ഗ​​​​​​​മു​​​​​​​ള്ള കേ​​​​​​​ര​​​​​​​ള​​​​​​​ത്തില്‍‌, ഇ​​​​​​​വ​​​​​​​യു​​​​​​​ടെ നി​​​​​​​ര​​​​​​​ക്കി​​​​​​​ൽ വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന വ​​​​​​​ലി​​​​​​​യ കു​​​​​​​റ​​​​​​​വു വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തെ ഗ​​​​​​​ണ്യ​​​​​​​മാ​​​​​​​യി ബാ​​​​​​​ധി​​​​​​​ക്കും. ദേ​​​​​​​ശീ​​​​​​​യ ശ​​​​​​​രാ​​​​​​​ശ​​​​​​​രി​​​​​​​യു​​​​​​​മാ​​​​​​​യി താ​​​​​​​ര​​​​​​​ത​​​​​​​മ്യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​മ്പോ​​​​​​​ൾ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ ന​​​​​​​ഷ്‌​​​ടം വ​​​​​​​ള​​​​​​​രെ വ​​​​​​​ലു​​​​​​​താ​​​​​​​യി​​​​​​​രി​​​​​​​ക്കും.

വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്‌​​​ടം ഉ​​​​​​​യ​​​​​​​രും

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ഉ​​​​​​​യ​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കും ഉ​​​​​​​പ​​​​​​​ഭോ​​​​​​​ഗം വ​​​​​​​ർ​​​​​​​ധി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും അ​​​​​​​തു​​​​​​​വ​​​​​​​ഴി വ​​​​​​​രു​​​​​​​മാ​​​​​​​നം വ​​​​​​​ർ​​​​​​​ധി​​​പ്പി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും സ​​​​​​​ഹാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​കും എ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​വ​​​​​​​ച്ച അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദം. അ​​​​​​​ത്‌ യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യ​​​​​​​മാ​​​​​​​യി​​​​​​​ല്ല. നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​കു​​​​​​​തി​​​നി​​​​​​​ര​​​​​​​ക്ക്‌ കു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ലും​​​​​​​കൂ​​​​​​​ടി പ്രാ​​​​​​​ബ​​​​​​​ല്യ​​​​​​​ത്തി​​​​​​​ലാ​​​​​​​കു​​​​​​​മ്പോ​​​​​​​ൾ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വ​​​​​​​രു​​​​​​​മാ​​​​​​​നം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഇ​​​​​​​ടി​​​​​​​യും. 2017 ന​​​​​​​വം​​​​​​​ബ​​​​​​​റി​​​​​​​ൽ 178 ഇ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി ന​​​​​​​ട​​​​​​​പ്പി​​​​​​​ലാ​​​​​​​ക്കി​​​​​​​യ നി​​​​​​​ര​​​​​​​ക്കുകു​​​​​​​റ​​​​​​​യ്‌​​​​​​​ക്ക​​​​​​​ൽ തീ​​​​​​​രു​​​​​​​മാ​​​​​​​നം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​നു ക​​​​​​​ന​​​​​​​ത്ത പ്ര​​​​​​​ഹ​​​​​​​ര​​​​​​​മാ​​​​​​​യി​​​​​​​ മാ​​​​​​​റി. ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​ത്തു​​​​​​​ക​​​​​​​യി​​​​​​​ൽ പെ​​​​​​​ട്ടെ​​​​​​​ന്നു​​​​​​​ള്ള കു​​​​​​​തി​​​​​​​ച്ചു​​​​​​​ചാ​​​​​​​ട്ടം ഇ​​​​​​​തു പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​ക്കി.

2017–18 നും 2022–23​​​​​​​നു​​​​​​​മി​​​​​​​ട​​​​​​​യി​​​​​​​ൽ, കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​ന്‍റെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ത വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​വും യ​​​​​​​ഥാ​​​​​​​ർ​​​ഥ ജി​​​​​​​എ​​​​​​​സ്ടി വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​വും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള വി​​​​​​​ട​​​​​​​വ് വ​​​​​​​ർ​​​​​​​ധി​​​​​​​ച്ചു​​​​​​​വ​​​​​​​രി​​​​​​​ക​​​​​​​യാ​​​​​​​ണ്. 2022 വ​​​​​​​രെ​​​​​​​യു​​​​​​​ള്ള കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​​​​​ൽ ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര​​​​​​​മാ​​​​​​​ണ് വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്ടം നി​​​​​​​ക​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്‌. ഇ​​​​​​​തേ അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണ് മി​​​​​​​ക്ക സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​ത്‌. അ​​​​​​​തെ​​​​​​​ല്ലാം പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ച്ചാ​​​​​​​ണ്, നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​ര​​​​​​​ക്ക്‌ പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക്‌ ഉ​​​​​​​ണ്ടാ​​​​​​​കാ​​​​​​​വു​​​​​​​ന്ന വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്‌​​​ടം കു​​​​​​​റ​​​​​​​യ്‌​​​​​​​ക്കാ​​​​​​​ൻ ന​​​​​​​ഷ്‌​​​ട​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര സം​​​​​​​വി​​​​​​​ധാ​​​​​​​നം പു​​​​​​​നഃ​​​​​​​സ്ഥാ​​​​​​​പി​​​​​​​ച്ചേ മ​​​​​​​തി​​​​​​​യാ​​​​​​​കൂ എ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യം യോ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യി അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്‌.

ചെ​​​​​​​ല​​​​​​​വുചു​​​​​​​രു​​​​​​​ക്ക​​​​​​​ൽ സാ​​​​​​​ധ്യ​​​​​​​മ​​​​​​​ല്ല

ന​​​​​​​ഷ്ട​​​​​​​പ​​​​​​​രി​​​​​​​ഹാ​​​​​​​ര വ്യ​​​​​​​വ​​​​​​​സ്ഥ​​​​​​​യു​​​​​​​ടെ കാ​​​​​​​ലാ​​​​​​​വ​​​​​​​ധി ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​തി​​​​​​​നാ​​​​​​​ൽ കേ​​​​​​​ര​​​​​​​ളം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക അ​​​​​​​സ​​​​​​​ന്തു​​​​​​​ലി​​​​​​​താ​​​​​​​വ​​​​​​​സ്ഥ​​​​​​​യി​​​​​​​ലാ​​​​​​​ണ് മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​പോ​​​​​​​കു​​​​​​​ന്ന​​​​​​​ത്‌. പ്രാ​​​​​​​യ​​​​​​​മാ​​​​​​​കു​​​​​​​ന്ന​​​​​​​വ​​​​​​​രു​​​​​​​ടെ സം​​​​​​​ഖ്യാ​​​​​​​വ​​​​​​​ർ​​​​​​​ധ​​​​​​​ന, കാ​​​​​​​ലാ​​​​​​​വ​​​​​​​സ്ഥാ വ്യ​​​​​​​തി​​​​​​​യാ​​​​​​​ന​​​​​​​വും ആ​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ചു​​​​​​​ള്ള പ്ര​​​​​​​കൃ​​​​​​​തി​​​​​​​ദു​​​​​​​ര​​​​​​​ന്ത​​​​​​​ങ്ങ​​​​​​​ളും, വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​യ സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക, അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സൗ​​​​​​​ക​​​​​​​ര്യ വി​​​​​​​ക​​​​​​​സ​​​​​​​നം എ​​​​​​​ന്നി​​​​​​​വ​​​​​​​യെ​​​​​​​ല്ലാം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​ന്‍റെ പൊ​​​​​​​തു​​​ചെ​​​ല​​​​​​​വ്‌ ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു. അ​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ൽ ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്കു​​​​​​​ന്ന നി​​​​​​​കു​​​​​​​തി പ​​​​​​​രി​​​​​​​ഷ്‌​​​​​​​ക​​​​​​​ര​​​​​​​ണം കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ പ​​​​​​​രി​​​​​​​മി​​​​​​​ത​​​​​​​മാ​​​​​​​യ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ഇ​​​​​​​ട​​​​​​​ത്തെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ചു​​​​​​​രു​​​​​​​ക്കും.

സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ന്‍റെ മ​​​​​​​ധ്യ​​​​​​​ത്തി​​​​​​​ൽ സം​​​​​​​ഭ​​​​​​​വി​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റ​​​​​​​വും വ​​​​​​​രു​​​​​​​മാ​​​​​​​ന​​​ന​​​​​​​ഷ്ട​​​​​​​വും ബ​​​​​​​ജ​​​​​​​റ്റ് വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​റ​​​​​​​വേ​​​​​​​റ്റു​​​​​​​ന്ന​​​​​​​തി​​​​​​​ന് വെ​​​​​​​ല്ലു​​​​​​​വി​​​​​​​ളി​​​​​​​യാ​​​​​​​കും. ഈ ​​​​​​​സ​​​​​​​മ​​​​​​​യ പൊ​​​​​​​രു​​​​​​​ത്ത​​​​​​​ക്കേ​​​​​​​ട് ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ ആ​​​​​​​സൂ​​​​​​​ത്ര​​​​​​​ണ​​​​​​​ത്തെ​​​​​​​യ​​​​​​​ട​​​​​​​ക്കം വ​​​​​​​ലി​​​​​​​യ തോ​​​​​​​തി​​​​​​​ൽ ബാ​​​​​​​ധി​​​​​​​ക്കാം.

സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ​​​സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​ത്തി​​​​​​​ൽ

കേ​​​​​​​ന്ദ്രനി​​​​​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളി​​​​​​​ൽ വ​​​​​​​രു​​​​​​​ത്തു​​​​​​​ന്ന മാ​​​​​​​റ്റ​​​​​​​ങ്ങ​​​​​​​ൾ കേ​​​​​​​ര​​​​​​​ളം പോ​​​​​​​ലു​​​​​​​ള്ള സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ​​​​​​​മ്മ​​​​​​​ർ​​​​​​​ദ​​​​​​​വും പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ല. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്, സ്വ​​​​​​​ന്തം നി​​​​​​​കു​​​​​​​തി​​​വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ഏ​​​​​​​ക​​​​​​​ദേ​​​​​​​ശം 41 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ് ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്‌. കേ​​​​​​​ന്ദ്ര​​​സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ ചെ​​​​​​​റി​​​​​​​യ ഭാ​​​​​​​ഗം മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ജി​​​​​​​എ​​​​​​​സ്ടി​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള​​​​​​​ത്‌. പ്ര​​​​​​​ത്യ​​​​​​​ക്ഷ​​​നി​​​​​​​കു​​​​​​​തി​​​​​​​ക​​​​​​​ളും, സെ​​​​​​​സു​​​ക​​​​​​​ളും സ​​​​​​​ർ​​​​​​​ചാ​​​​​​​ർ​​​​​​​ജു​​​​​​​ക​​​​​​​ളും, വ​​​​​​​ലി​​​​​​​യ​​​​​​​തോ​​​​​​​തി​​​​​​​ൽ എ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന വാ​​​​​​​യ്‌​​​​​​​പ​​​​​​​ക​​​​​​​ൾ എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​ണ് പ്ര​​​​​​​ധാ​​​​​​​ന സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സ്രോ​​​​​​​ത​​​​​​​സു​​​​​​​ക​​​​​​​ൾ. അ​​​​​​​തി​​​​​​​നാ​​​​​​​ൽ, നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റ​​​​​​​ത്തി​​​​​​​ൽ വ​​​​​​​ലി​​​​​​​യ ഭാ​​​​​​​രം സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു​​​​​​​മേ​​​​​​​ലാ​​​​​​​യി​​​​​​​രി​​​​​​​ക്കും പ​​​​​​​തി​​​​​​​ക്കു​​​​​​​ക.

ഈ ​​​​​​​സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളെ​​​​​​​ല്ലാം പ​​​​​​​രി​​​​​​​ശോ​​​​​​​ധി​​​​​​​ച്ചു​​​​​​​ള്ള നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് കേ​​​​​​​ര​​​​​​​ളം കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​നു മു​​​​​​​ന്നി​​​​​​​ൽ വ​​​​​​​ച്ച​​​​​​​ത്‌. സം​​​​​​​സ്ഥാ​​​​​​​ന വ​​​​​​​രു​​​​​​​മാ​​​​​​​നം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് ഒ​​​​​​​രു അ​​​​​​​ധി​​​​​​​ക ലെ​​​​​​​വി സം​​​​​​​വി​​​​​​​ധാ​​​​​​​നം അ​​​​​​​വ​​​​​​​ത​​​​​​​രി​​​​​​​പ്പി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു ആ​​​​​​​ദ്യനി​​​​​​​ർ​​​​​​​ദേ​​​​​​​ശം. വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ക്കു​​​​​​​റ​​​​​​​വ് പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് പ്ര​​​​​​​ത്യേ​​​​​​​ക സെ​​​സു​​​​​​​ക​​​​​​​ൾ ചു​​​​​​​മ​​​​​​​ത്താ​​​​​​​ൻ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​നു​​​​​​​വ​​​​​​​ദി​​​​​​​ക്ക​​​​​​​ണം. വ​​​​​​​രു​​​​​​​മാ​​​​​​​നം പ​​​​​​​ങ്കി​​​​​​​ട​​​ലി​​​​​​​ലെ കേ​​​​​​​ന്ദ്ര-​​​​​​​സം​​​​​​​സ്ഥാ​​​​​​​ന അ​​​​​​​നു​​​​​​​പാ​​​​​​​തം 40:60 ആ​​​​​​​ക്ക​​​​​​​ണം. ആ​​​​​​​ഡം​​​​​​​ബ​​​​​​​ര വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് ഉ​​​​​​​യ​​​​​​​ർ​​​​​​​ന്ന നി​​​​​​​കു​​​​​​​തി​​​നി​​​​​​​ര​​​​​​​ക്കും സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ർ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​വ​​​​​​​ശ്യ​​​വ​​​​​​​സ്തു​​​​​​​ക്ക​​​​​​​ൾ​​​​​​​ക്ക് ഗ​​​​​​​ണ്യ​​​​​​​മാ​​​​​​​യി കു​​​​​​​റ​​​​​​​ഞ്ഞ നി​​​​​​​ര​​​​​​​ക്കും ചു​​​​​​​മ​​​​​​​ത്തു​​​​​​​ന്ന ഒ​​​​​​​രു നി​​​​​​​കു​​​​​​​തി സ​​​​​​​മ്പ്ര​​​​​​​ദാ​​​​​​​യം ന​​​​​​​ട​​​​​​​പ്പാ​​​​​​​ക്ക​​​​​​​ണം എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ നാ​​​​​​​ല്‌ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ മു​​​​​​​ന്നോ​​​​​​​ട്ടു​​​​​​​ വ​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ലും കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ഗൗ​​​​​​​ര​​​​​​​വ​​​​​​​ത്തി​​​​​​​ൽ എ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ടി​​​​​​​ല്ല.

ലോ​​​​​​​ട്ട​​​​​​​റി​​​​​​​യെ​​​​​​​യും നേ​​​​​​​രി​​​​​​​ട്ടു ബാ​​​​​​​ധി​​​​​​​ക്കും

സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പേ​​​​​​​പ്പ​​​​​​​ർ ലോ​​​​​​​ട്ട​​​​​​​റി കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണു​​​​​​​ള്ള​​​​​​​ത്‌. അ​​​​​​​തി​​​​​​​നെ​​​​​​​യും ചൂ​​​​​​​താ​​​​​​​ട്ട​​​​​​​ത്തി​​​​​​​നും കാ​​​​​​​സി​​​​​​​നോ​​​​​​​ക​​​​​​​ൾ​​​​​​​ക്കും മ​​​​​​​റ്റു​​​​​​​മാ​​​​​​​യി നി​​​​​​​ശ്ച​​​​​​​യി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള 40 ശ​​​​​​​ത​​​​​​​മാ​​​​​​​നം നി​​​​​​​കു​​​​​​​തിപ​​​​​​​ട്ടി​​​​​​​ക​​​​​​​യി​​​​​​​ലാ​​​​​​​ണ് ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള​​​​​​​ത്‌.

വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രും ടി​​​​​​​ക്ക​​​​​​​റ്റ് വി​​​​​​​ൽ​​​​​​​പ്പ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യി ര​​​​​​​ണ്ടു ല​​​​​​​ക്ഷം ആ​​​​​​​ളു​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും കു​​​​​​​ടും​​​​​​​ബ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും ഉ​​​​​​​പ​​​​​​​ജീ​​​​​​​വ​​​​​​​ന​​​​​​​മാ​​​​​​​ർ​​​​​​​ഗ​​​​​​​മാ​​​​​​​ണ് കേ​​​​​​​ര​​​​​​​ള ലോ​​​​​​​ട്ട​​​​​​​റി സം​​​​​​​വി​​​​​​​ധാ​​​​​​​നം. വി​​​​​​​പു​​​​​​​ല​​​​​​​മാ​​​​​​​യ ജ​​​​​​​ന​​​​​​​പി​​​​​​​ന്തു​​​​​​​ണ​​​​​​​യു​​​​​​​മു​​​​​​​ണ്ട്‌. ജി​​​​​​​എ​​​​​​​സ്ടി വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​ ടി​​​​​​​ക്ക​​​​​​​റ്റ് വി​​​​​​​ൽ​​​​​​​പ്പ​​​​​​​ന കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ക​​​​​​​യും ഈ ​​​​​​​ദു​​​​​​​ർ​​​​​​​ബ​​​​​​​ല വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ നേ​​​​​​​രി​​​​​​​ട്ടു ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യും. അ​​​​​​​തി​​​​​​​നാ​​​​​​​ൽ, സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന പേ​​​​​​​പ്പ​​​​​​​ർ ലോ​​​​​​​ട്ട​​​​​​​റി​​​​​​​യെ നി​​​​​​​ല​​​​​​​വി​​​​​​​ലെ നി​​​​​​​ര​​​​​​​ക്കു​​​മാ​​​​​​​റ്റ നി​​​​​​​ർ​​​​​​​ദേശ​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന ആ​​​​​​​വ​​​​​​​ശ്യ​​​​​​​വും പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ല. പേ​​​​​​​പ്പ​​​​​​​ർ ലോ​​​​​​​ട്ട​​​​​​​റി​​​​​​​യു​​​​​​​ടെ നി​​​​​​​ല​​​​​​​വി​​​​​​​ലെ 28 ശ​​​​​​​ത​​​​​​​മാ​​​​​​​നം നി​​​​​​​കു​​​​​​​തിനി​​​​​​​ര​​​​​​​ക്ക് തു​​​​​​​ട​​​​​​​രാ​​​​​​​ൻ വ​​​​​​​ലി​​​​​​​യ പോ​​​​​​​രാ​​​​​​​ട്ടം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും.

വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നി​​​​​​​റ​​​​​​​വേ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​താ​​​​​​​ണ്

കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​നും സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും നേ​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കു​​​​​​​മെ​​​​​​​ന്ന പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യോ​​​​​​​ടെ​​​​​​​യാ​​​​​​​ണ് സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഗ​​​​​​​ണ്യ​​​​​​​മാ​​​​​​​യ നി​​​​​​​കു​​​​​​​തി അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​പേ​​​​​​​ക്ഷി​​​​​​​ച്ച​​​​​​​തും ജി​​​​​​​എ​​​​​​​സ്‌​​​​​​​ടി​​​​​​​യെ അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​തും. എ​​​​​​​ട്ടു വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​നു​​​ശേ​​​​​​​ഷ​​​​​​​വും ഈ ​​​​​​​വാ​​​​​​​ഗ്ദാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ പ​​​​​​​ല​​​​​​​തും നി​​​​​​​റ​​​​​​​വേ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​ട്ടി​​​​​​​ല്ല. അ​​​​​​​തി​​​​​​​നാ​​​​​​​ലാ​​​​​​​ണ് കേ​​​​​​​ര​​​​​​​ളം സു​​​​​​​ചി​​​​​​​ന്തി​​​​​​​ത​​​​​​​മാ​​​​​​​യ ആ​​​​​​​ശ​​​​​​​ങ്ക​​​​​​​ക​​​​​​​ൾ കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന് മു​​​​​​​ന്നി​​​​​​​ൽ​​​ വ​​​​​​​ച്ച​​​​​​​ത്‌. ധ​​​​​​​ന​​​​​​​കാ​​​​​​​ര്യ ഫെ​​​​​​​ഡ​​​​​​​റ​​​​​​​ലി​​​​​​​സം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​ന് മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, ജി​​​​​​​എ​​​​​​​സ്ടി സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ശ്വാ​​​​​​​സം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തു​​​​​​​ന്ന​​​​​​​തി​​​​​​​നും സം​​​​​​​സ്ഥാ​​​​​​​ന വ​​​​​​​രു​​​​​​​മാ​​​​​​​നം സം​​​​​​​ര​​​​​​​ക്ഷി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത് അ​​​​​​​ത്യാ​​​​​​​വ​​​​​​​ശ്യ​​​​​​​മാ​​​​​​​ണ്.

അ​​​​​​​പ്പോ​​​​​​​ൾ മാ​​​​​​​ത്ര​​​​​​​മേ ജി​​​​​​​എ​​​​​​​സ്ടി​​​​​​​യു​​​​​​​ടെ യ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ൾ തി​​​​​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യാ​​​​​​​നും രാ​​​​​​​ജ്യ​​​​​​​ത്തു​​​​​​​ട​​​​​​​നീ​​​​​​​ള​​​​​​​മു​​​​​​​ള്ള പൗ​​​​​​​ര​​​​​​​ന്മാ​​​​​​​ർ​​​​​​​ക്ക് ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ൾ ന​​​​​​​ൽ​​​​​​​കാ​​​​​​​നും ക​​​​​​​ഴി​​​​​​​യൂ. അ​​​​​​​തി​​​​​​

Tags : gst gstratereduction

Recent News

Up