ADVERTISEMENT
അന്നമോളുടെ അന്ത്യനിദ്ര അമ്മയെക്കൊപ്പം. അമ്മയുടെ കല്ലറയില്‍ തന്നെയാണ് അന്നാമോളെയും സംസ്കരിച്ചത്. പ്രവിത്താനം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനപള്ളിയില്‍ നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
ഫൊറോന വികാരി ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഇക്കഴിഞ്ഞ അഞ്ചിന് മുണ്ടാങ്കലിലുണ്ടായ വാഹനാപകത്തില്‍ അന്നു തന്നെ അന്നാമോളുടെ അമ്മ അല്ലാപ്പാറ പാലക്കുഴിക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ മരണപ്പെട്ടിരുന്നു.
സംസ്കാരം ഏഴിന് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ നടത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അന്നമോള് കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ അന്നമോള് പഠിച്ച സ്കൂളില്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കുമായി എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം അല്ലാ പ്പാറയിലുള്ള വസതിയിലും പ്രവിത്താനം സെന്റ് അഗസ്റ്റി ന്‍സ് ഫൊറോന പള്ളി പാരിഷ് ഹാളിലും പൊതുദര്‍ശനത്തിന് വച്ചു. ഇവിടെയും സമൂഹത്തിന്റെ നാനാ തുറകളിലുമുള്ള നൂറുകണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംസ്കാര ശുശ്രൂഷകളിലും വന്‍ജനാവലി പങ്കെടുത്തു.
Tags :