ADVERTISEMENT
വാഴക്കുളം: കോതമംഗലം കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള അധ്യാപകരുടെ സംഗമം വാഴക്കുളം വിശ്വജ്യോതി എൻജനിയറിംഗ് കോളജിൽ നടത്തി. രൂപത വികാരി ജനറൽ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
മുരിക്കാശേരി പാവനാത്മ കോളജ് മുൻ പ്രിൻസിപ്പൽ റവ. ഡോ. ബെന്നോ പുതിയാപറന്പിൽ സെമിനാർ നയിച്ചു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് ജിബിൻ പുൽപ്പറന്പിൽ, ഫാ. ജോർജ് ഇടത്തല, സെബിൻ കെ. എഫ്രേം, എ. സുമി എന്നിവർ പ്രസംഗിച്ചു.
ഭിന്നശേഷി സംവരണ നിയമത്തിന്റെ പേര് പറഞ്ഞ് അധ്യാപക നിയമനങ്ങൾ അന്യായമായി തടഞ്ഞുവച്ചിരിക്കുന്ന സർക്കാർ നടപടിക്കെതിരേ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് അവതരിപ്പിച്ച പ്രമേയം സമ്മേളനത്തിൽ ഐകകണ്ഠ്യേന പാസാക്കി.
Tags :