ADVERTISEMENT
മാലക്കല്ല്: കോട്ടയം അതിരൂപത വിശ്വാസ പരിശീലനം കമ്മീഷൻ മലബാർ റീജിയൻ വാർഷികവും മാലക്കല്ല് സെന്റ് മേരീസ് സൺഡേസ്കൂൾ വാർഷികവും മാലക്കല്ല് ലൂർദ് മാതാ പാരിഷ് ഹാളിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത മലബാർ മേഖല വിശ്വാസ പരിശീലന കമ്മീഷൻ ഡയറക്ടർ ഫാ. സൈജു മേക്കര അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി.
പിടിഎ പ്രതിനിധി ബിനീഷ് വാണിയംപുരയിടത്തിൽ പ്രസംഗിച്ചു. വിശ്വാസ പരിശീലന മലബാർ സെക്രട്ടറി സിസ്റ്റർ ഷൈന എസ്വിഎം, മാലക്കല്ല് സൺഡേ സ്കൂൾ മുഖ്യാധ്യാപകൻ റിങ്കു ചിറപ്പുറത്ത് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. മാലക്കല്ല് പള്ളി വികാരി ഫാ. ഡിനോ കുമ്മനിക്കാട്ട് സ്വാഗതവും ടോമി ചട്ടിക്കതോട്ടത്തിൽ നന്ദിയും പറഞ്ഞു.
സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അസി. വികാരി ഫാ. ടിനോ ചാമക്കാല നേതൃത്വം നൽകി.
Tags :