ADVERTISEMENT
ഇരിട്ടി : ആറളം ഫാമിലെ ബ്ലോക്ക് ഒന്നിനും അഞ്ചിനുമിടയിലായുള്ള സ്ഥലത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തി. മരത്തിനു ചുവട്ടിൽ ഒളിപ്പിച്ചുവച്ച നിലയിലുള്ള തോക്ക് തൊഴിലാളികളാണ് കണ്ടത്. തുടർന്ന് ഫാം എംഡിയെ വിവരമറിയിക്കുകയായിരുന്നു. ഫാം അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധിച്ചു. തോക്ക് ആറളം പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. മണ്ണ് കയറി തുരുമ്പിച്ച നിലയിലായിരുന്നു തോക്ക്. നായാട്ടുസംഘം ഒളിപ്പിച്ച ശേഷം തിരിച്ചെടുക്കാൻ കഴിയാത്തതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം.
ആറളം ഫാം മേഖലയിൽ നായാട്ട് സംഘം സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് തോക്ക് കണ്ടെത്തിയ സംഭവം. ആറളം ഫാമിൽ നിന്ന് കണ്ടെത്തുന്ന മൂന്നാമത്ത് തോക്കാണ് ഇത്. ആന ചവിട്ടിയൊടിച്ച നിലയിലും ബാരൽ വളഞ്ഞനിലയിലുമായിരുന്നു നേരത്തെ രണ്ട് തോക്കുകൾ കണ്ടെത്തിയത്.ആദ്യം തോക്ക് കണ്ടെത്തിയ സ്ഥലത്തും മറ്റിടങ്ങളിലും ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കിട്ടിയിരുന്നില്ല.
Tags :