ADVERTISEMENT
കാഞ്ചിയാർ: ഇടുക്കി സഹോദയ ത്രോബോൾ ചാന്പ്യൻഷിപ്പിൽ സ്വരാജ് സയണ്‍ പബ്ലിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. രാജാക്കാട് ക്രിസ്തുജ്യോതി സ്കൂളിൽ നടന്ന മത്സരത്തിൽ ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ രണ്ട് കാറ്റഗറിയിലായി 28 വിദ്യാർഥികളാണ് സയണിൽനിന്ന് പങ്കെടുത്തത്.
ബോയ്സ് കാറ്റഗറിയിലാണ് സ്കൂൾ സെക്കൻഡ് റണ്ണറപ്പായത്. ഗേൾസ് ടീം നാലാം സ്ഥാനത്തെത്തി.
പങ്കെടുത്ത എല്ലാ വിദ്യാർഥികളെയും പരിശീലനം നൽകിയ കായികാധ്യാപകരെയും സ്കൂൾ മാനേജർ റവ. ഡോ. ഇമ്മാനുവൽ കിഴക്കേത്തലയ്ക്കൽ, പ്രിൻസിപ്പൽ ഫാ. റോണി ജോസ് തുടങ്ങിയവർ അനുമോദിച്ചു.
Tags :