ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അയ്യപ്പ സംഗമം നല്ല ഉദ്ദേശ്യത്തോടെയാകണമെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള വികസനങ്ങള്‍ നടത്തണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ലതുതന്നെയാണെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഉപാധികളോടെയാണ് പിന്തുണയെന്ന് അറിയിച്ച സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു. നിലവിൽ മുഖ്യമന്ത്രിയാണ് മുഖ്യ രക്ഷാധികാരി. സമിതിയിൽ മന്ത്രിമാരുമാണ് അംഗങ്ങൾ.
Tags : Ayyappa Sangam NSS