x
ad
Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

മ​ഞ്ഞു​രു​കു​ന്നു; ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ സ്വാ​ഗ​തം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി


Published: September 6, 2025 11:19 AM IST | Updated: September 6, 2025 11:19 AM IST

വാ​ഷിം​ഗ്ട​ണ്‍: താ​രി​ഫ് യു​ദ്ധ​ത്തി​നി‌​ടെ ഇ​ന്ത്യ- അ​മേ​രി​ക്ക ബ​ന്ധ​ത്തി​ൽ മ​ഞ്ഞു​രു​ക​ലെ​ന്ന് സൂ​ച​ന. മോ​ദി എ​പ്പോ​ഴും സു​ഹൃ​ത്താ​ണെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ പ്ര​ധാ​ന​മ​ന്ത്രി സ്വാ​ഗ​തം ചെ​യ്തു. ഇ​ന്ത‌്യ - യു​എ​സ് ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ട്രം​പി​ന്‍റെ നി​ല​പാ​ടി​നെ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

ഡോ​ണാ​ൾ​ഡ് ട്രം​പി​നെ ടാ​ഗ് ചെ​യ്താ​ണ് മോ​ദി​യു​ടെ ട്വീ​റ്റ്. ഇ​ന്ന​ലെ​യാ​ണ് ഇ​ന്ത്യ- യു​എ​സ് ബ​ന്ധം വ​ഷ​ളാ​ക്കു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​രു​ണ്ട ദൂ​രൂ​ഹ ചൈ​നീ​സ് പ​ക്ഷ​ത്തേ​ക്ക് ചേ​ർ​ന്ന ഇ​ന്ത്യ​യ്ക്കും റ​ഷ്യ​യ്ക്കും സ​മൃ​ദ്ധ ഭാ​വി ആ​ശം​സി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​രി​ഹാ​സം.

മോ​ദി​യും ഷി ​ജി​ൻ​പിം​ഗും പു​ടി​നും ഒ​ന്നി​ച്ചു നി​ൽ​ക്കു​ന്ന ചി​ത്രം ന​ൽ​കി​ക്കൊ​ണ്ടാ​ണ് ട്രം​പ് മൂ​ന്ന് രാ​ജ്യ​ങ്ങ​ളെ​യും പ​രി​ഹ​സി​ച്ച​ത്. ഞാ​ന്‍ എ​പ്പോ​ഴും മോ​ദി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഒ​രു മി​ക​ച്ച പ്ര​ധാ​ന​മ​ന്ത്രി​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ല്‍ ഒ​രു പ്ര​ത്യേ​ക ബ​ന്ധ​മു​ണ്ട്. ആ​ശ​ങ്ക​പ്പെ​ടാ​ന്‍ ഒ​ന്നു​മി​ല്ല. ന​മു​ക്കി​ട​യി​ല്‍ ഇ​ട​യ്ക്ക് ചി​ല അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​വെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​തി​നെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

Tags :

Recent News

Up