ADVERTISEMENT
ന്യൂഡൽഹി: പീഡനക്കേസിൽ അറസ്റ്റിലയ നടൻ ആശിഷ് കപൂറിനെ 14ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിൽ കഴിഞ്ഞ മാസം ഒരു വീട്ടിലെ പാർട്ടിക്കിടെ ഒരു സ്ത്രീയെ ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചു എന്നതാണ് കേസ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ആശിഷ് കപൂർ ഈ സ്ത്രീയുമായി ബന്ധം സ്ഥാപിച്ചതെന്നും പിന്നീട് ഇവരെ സുഹൃത്തിന്റെ വീട്ടിലെ പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇവിടെ വച്ചാണ് സംഭവം നടന്നതെന്നാണ് ആരോപണം.
അതേസമയം എഫ്ഐആറിൽ തുടക്കത്തിൽ ആശിഷ്, അദ്ദേഹത്തിന്റെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ, തിരിച്ചറിയാത്ത മറ്റ് രണ്ടുപേർ എന്നിവരുടെ പേരുകളാണുണ്ടായിരുന്നത്. പിന്നീട്, യുവതി മൊഴി മാറ്റുകയും നടൻ മാത്രമാണ് തന്നെ പീഡിപ്പിച്ചതെന്ന് പറയുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും യുവതി ആരോപിച്ചു.
സരസ്വതിചന്ദ്ര, ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്, ചാന്ദ് ഛുപാ ബാദൽ മേം, ദേഖാ ഏക് ഖ്വാബ്, മോൽക്കി രിഷ്തോം കി അഗ്നിപരീക്ഷ, വോ അപ്നാ സാ, ബന്ദിനി തുടങ്ങിയ നിരവധി ജനപ്രിയ ഷോകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ആശിഷ് കപൂർ.
Tags :