ADVERTISEMENT
മുംബൈ: മഹാരാഷ്ട്രയിൽ റോഡരികിൽ കിടന്നുറങ്ങിയ രണ്ട് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. സഹോദരന് പരിക്കേറ്റു.
ചന്ദ്ര വജന്ദർ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ഷൈലു വജന്ദറിനെ (11) കെഇഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കലചൗക്കി പ്രദേശത്തെ ലാൽബാഗ രാജ ഗണപതി മണ്ഡലത്തിന്റെ പ്രവേശന കവാടത്തിനടുത്താണ് അപകടമുണ്ടായത്.
വാഹനം അമിത വേഗതയിലായിരുന്നു. അപകടത്തിന് ശേഷം ഡ്രൈവർ കാർ നിർത്താതെ പോയി. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Tags :