ADVERTISEMENT
കോർബ: ചത്തീസ്ഗഡിലെ കോർബ നഗരത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളജ് ഹോസ്റ്റൽ മുറിയിൽ എംബിബിഎസ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ ഹിമാൻഷു കശ്യപ് (24) ആണ് മരിച്ചത്. മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
ശനിയാഴ്ച നടന്ന പരീക്ഷയിൽ ഹിമാൻഷു പങ്കെടുത്തിരുന്നില്ലെന്ന് സഹപാഠികൾ പറഞ്ഞു. തുടർന്ന് ഇദ്ദേഹത്തിന്റെ മുറിയിൽ എത്തിയപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയനിലയിലായിരുന്നു.
തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് സഹപാഠികൾ മൃതദേഹം കാണുന്നത്. ഇവർ പോലീസിൽ വിവരം അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Tags :