x
ad
Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ് ; വീട്ടമ്മയില്‍ നിന്ന് 2.88 കോടി രൂപ തട്ടി


Published: September 6, 2025 12:21 PM IST | Updated: September 6, 2025 12:21 PM IST

കൊ​ച്ചി: സൈ​ബ​ർ ത​ട്ടി​പ്പി​ല്‍ വീ​ട്ട​മ്മ​യ്ക്ക് 2.88 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു. മ​ട്ടാ​ഞ്ചേ​രി ആ​ന​വാ​തി​ൽ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യ്ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്. ര​ണ്ടു മാ​സ​ത്തോ​ള​മെ​ടു​ത്താ​യി​രു​ന്നു ത​ട്ടി​പ്പ് അ​ര​ങ്ങേ​റി​യ​ത്.

വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. മ​ണി ലോ​ണ്ട​റിം​ഗ് കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. സു​പ്രീം​കോ​ട​തി​യു​ടെ​യും സി​ബി​ഐ​യു​ടെ വ്യാ​ജ എം​ബ്ല​ങ്ങ​ള്‍ അ​ട​ങ്ങി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ തെ​ള​വാ​യി ന​ല്‍​കി​യാ​യി​രു​ന്നു.

പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പി​ടി​യി​ലാ​കു​മെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​വും സ്വ​ര്‍​ണം പ​ണ​യം വ​ച്ച പ​ണ​വും ഉ​ള്‍​പ്പ​ടെ അ​ക്കൗ​ണ്ടി​ലൂ​ടെ ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത് വാ​ങ്ങു​ക​യാ​യി​രു​ന്നു. മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags :

Recent News

Up