ADVERTISEMENT
ചെന്നൈ: തമിഴ്നാട്ടിൽ യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തുവെന്ന് പരാതി. കൂഡല്ലൂർ ജില്ലയിലെ പൻറുട്ടിക്ക് സമീപമാണ് സംഭവം.
നാല് സ്ത്രീകളാണ് അതിക്രമം ചെയ്തത്. സംഭവത്തിൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭൂമി തർക്കവുമായുണ്ടായ വാക്കേറ്റമാണ് അതിക്രമത്തിൽ കലാശിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ അന്വേഷണസംഘത്തെ രൂപീകരിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
Tags :