x
ad
Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

പ്ര​ള​യം; പ്ര​ധാ​ന​മ​ന്ത്രി പ​ഞ്ചാ​ബ് സ​ന്ദ​ർ​ശി​ക്കും


Published: September 7, 2025 01:06 PM IST | Updated: September 7, 2025 01:06 PM IST

അ​മൃ​ത്സ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​ന് പ​ഞ്ചാ​ബ് സ​ന്ദ​ർ​ശി​ക്കും. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ലു​ട​നീ​ളം പെ​യ്ത ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് സ​ത്‌​ല​ജ്, ബി​യാ​സ്, ര​വി എ​ന്നീ ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ​തോ​ടെ​യാ​ണ് പ​ഞ്ചാ​ബി​ൽ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ​ത്."​ഈ പ്ര​തി​സ​ന്ധി​യി​ൽ പ​ഞ്ചാ​ബ് ഒ​റ്റ​യ്ക്കാ​കി​ല്ല' എ​ന്ന് കേ​ന്ദ്രം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

കൃ​ഷി​യി​ട​ങ്ങ​ളി​ലെ ചെ​ളി നീ​ക്കം ചെ​യ്യ​ൽ, രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് ത​ട​യ​ൽ, വെ​ള്ള​പ്പൊ​ക്കം കു​റ​ഞ്ഞു​ക​ഴി​ഞ്ഞാ​ൽ ച​ത്ത മൃ​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി സം​സ്ക​രി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ദു​രി​താ​ശ്വാ​സ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും കേ​ന്ദ്ര​വും സം​സ്ഥാ​ന സ​ർ​ക്കാ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Tags :

Recent News

Up