ADVERTISEMENT
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ വിവിധ റീജണുകളിലായി ഫീൽഡ് എൻജിനിയർ, ഫീൽഡ് സൂപ്പർവൈസർ തസ്തികകളിലായി 1,543 ഒഴിവ്. കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജണിൽ 268 ഒഴിവുണ്ട്. 2 വർഷ താത്കാലിക കരാർ നിയമനം. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
ഫീൽഡ് എൻജിനിയർ (ഇലക്ട്രിക്കൽ, സിവിൽ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനിയറിംഗ്/പവർ എൻജിനിയറിംഗ് (ഇലക്ട്രിക്കൽ)/സിവിൽ എൻജിനിയറിംഗിൽ 55% മാർക്കോടെ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്). ഒരു വർഷ പരിചയം (പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്മാർക്ക് പാസ്മാർക്ക് മതി): 30,000-1,20,000.
ഫീൽഡ് സൂപ്പർവൈസർ (ഇലക്ട്രിക്കൽ, സിവിൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ (പവർ)/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ സിസ്റ്റംസ് എൻജിനിയറിംഗ്/പവർ എൻജിനിയറിംഗ് (ഇലക്ട്രിക്കൽ)/സിവിൽ/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഐടി/ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ 55% മാർക്കോടെ ഡിപ്ലോമ, ഒരു വർഷ പരിചയം (പട്ടികവിഭാഗം, ഭിന്നശേഷി, വിമുക്തഭടന്മാർക്ക് പാസ്മാർക്ക് മതി): 23,000-1,05,000.
പ്രായപരിധി: 29. അർഹർക്ക് ഇളവ്. ഫീസ്: ഫീൽഡ് എൻജിനിയർ 400; ഫീൽഡ് സൂപ്പർവൈസർ-300. പട്ടികവിഭാഗക്കാർ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്കു ഫീസില്ല.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന ഡൽഹി, ഭോപ്പാൽ, കോൽക്കത്ത, ബംഗളൂരു, ഗുവാഹത്തി, മുംബൈ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങൾ.
www.powergrid.in
Tags : CAREER DEEPIKA