ADVERTISEMENT
കൽപ്പറ്റ: പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്ക നിവാസില്‍ കുമാറിന്റെ മകള്‍ കനിഷ്ക (16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകുന്നേരം മുതല്‍ കനിഷ്കയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൃഷിയിടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പടിഞ്ഞാറത്തറയിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കനിഷ്ക.
പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടടര്‍ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനുഷ്ക.
Tags :