ADVERTISEMENT
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് ആവേശ ജയം. ഇന്ന് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ടൈറ്റൻസ് വിജയിച്ചത്.
കൊച്ചി ബ്ലൂ ടൈഗേഴ്സ് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് തൃശൂർടൈറ്റൻസ് മറികടന്നത്. അഹമ്മദ് ഇമ്രാന്റെയും സിജോമോൻ ജോസഫിന്റെയും എ.കെ. അർജുന്റെയും വെടിക്കെറ്റ് ബാറ്റിംഗ് ബാറ്റിംഗിന്റെ മികവിലാണ് ആവേശ ജയം ടൈറ്റൻസ് സ്വന്തമാക്കിയത്.
അഹമ്മദ് ഇമ്രാൻ അർധ സെഞ്ചുറി നേടി. 72 റൺസാണ് അഹമ്മദ് ഇമ്രാൻ എടുത്തത്. 40 പന്തിൽ ഏഴ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു അഹമ്മദ് ഇമ്രാന്റെ ഇന്നിംഗ്സ്. സിജോമോൻ 42 റൺസും അർജുൻ 31 റൺസുമാണ് എടുത്തത്.
ബ്ലൂ ടൈഗേഴ്സിന് വേണ്ടി പി.എസ്. ജെറിൻ രണ്ട് വിക്കറ്റെടുത്തു. അഖിൻ സത്താർ, കെ.എം. ആസിഫ്, കെ.ജി. അഖിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags :