ADVERTISEMENT
തിരുവനന്തപുരം: കെസിഎല്ലില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് ആലപ്പി റിപ്പിൾസ് വിജയിച്ചത്.
ട്രിവാൻഡ്രം റോയൽസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നിൽക്കെ ആലപ്പി റിപ്പിൾസ് മറികടന്നു. അർധ സെഞ്ചുറി നേടിയ മുഹമ്മദ് കൈഫിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെ നായകൻ മുഹമ്മദ് അസറുദ്ദീന്റെയും മികവിലാണ് റിപ്പിൾസ് വിജയലക്ഷ്യം മറികടന്നത്. കൈഫ് 66 റൺസും അസറുദ്ദീൻ 38 റൺസുമാണ് എടുത്തത്.
ടി.കെ. അക്ഷയ് 24 റൺസെടുത്തു. ട്രിവാൻഡ്രം റോയൽസിന് വേണ്ടി ബേസിൽ തമ്പി രണ്ട് വിക്കറ്റെടുത്തു. ടി.എസ്. വിനിൽ, എം.നിഖിൽ, വി. അഭിജിത് പ്രവീൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സാണ് അടിച്ചെടുത്തത്. വലിയൊരു തകര്‍ച്ചയോടെ തുടങ്ങിയ റോയല്‍സിന് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്സാണ് കരുത്തായത്. എം. നിഖിലിന്റെയും അബ്ദുള്‍ ബാസിദിന്റെയും നിര്‍ണ്ണായക സംഭാവനകള്‍ കൂടി ചേര്‍ന്നതോടെയാണ് റോയല്‍സ് മികച്ച സ്കോര്‍ സ്വന്തമാക്കിയത്.
Tags :