x
ad
Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

റി​ക്കാ​ർ​ഡ് സ​മ്മാ​ന​ത്തു​ക​യു​മാ​യി പ​വ​ർ​ബോ​ൾ ജാ​ക്ക്പോ​ട്ട്; ന​റു​ക്കെ​ടു​പ്പ് ശ​നി​യാ​ഴ്ച


Published: September 6, 2025 02:23 PM IST | Updated: September 6, 2025 02:23 PM IST

ലോ​സ് ആ​ഞ്ച​ല​സ്‌: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മൂ​ന്നാ​മ​ത്തെ സ​മ്മാ​ന​ത്തു​ക​യു​മാ​യി പ​വ​ർ​ബോ​ൾ ജാ​ക്ക്പോ​ട്ട് 1.7 ബി​ല്യ​ൺ ഡോ​ള​റാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ രാ​ത്രി ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ ആ​ർ​ക്കും വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് സ​മ്മാ​ന​ത്തു​ക വ​ർ​ധി​ച്ച​ത്.

ന​റു​ക്കെ​ടു​ത്ത ആ​റ് ന​മ്പ​റു​ക​ളാ​യ 3, 16, 29, 61, 69, പ​വ​ർ​ബോ​ൾ 22 എ​ന്നി​വ​യു​മാ​യി ഒ​രു ടി​ക്ക​റ്റും ഒ​ത്തു​നോ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ആ​ർ​ക്കും വി​ജ​യി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത്.

ജാ​ക്ക്പോ​ട്ട് നേ​ടാ​നു​ള്ള സാ​ധ്യ​ത 292.2 ദ​ശ​ല​ക്ഷ​ത്തി​ൽ ഒ​ന്ന് മാ​ത്ര​മാ​ണ്. അ​ടു​ത്ത ന​റു​ക്കെ​ടു​പ്പ് ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ക്കും. ജാ​ക്ക്പോ​ട്ടി​ന്‍റെ ഏ​ക​ദേ​ശ മൂ​ല്യം 770.3 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ്.

Tags : Powerball jackpot USA

Recent News

Up