ADVERTISEMENT
ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തെളിവുകൾ സഹിതം പുറത്തുവിട്ട വോട്ടുകൊള്ള ആരോപണവും ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവും ഇന്ന് പാർലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കും.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ ഇന്ത്യ സഖ്യം രാവിലെ നടത്തുന്ന മാർച്ചും പാർലമെന്റിലും പുറത്തും ഈ വിഷയം ഉന്നയിച്ചു പ്രതിപക്ഷം നടത്തുന്ന പ്രതിഷേധവും പ്രശ്നം ദേശീയതലത്തിൽ കോളിളക്കം സൃഷ്ടിക്കും.
തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്ന് ബംഗളൂരുവിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ലക്ഷത്തിലേറെ വോട്ടുകളുടെ കൊള്ള നടന്നുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം മൂന്നു ദിവസം കഴിഞ്ഞിട്ടും കമ്മീഷൻ നിഷേധിച്ചിട്ടില്ലെന്നു കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. രാഹുൽ പറഞ്ഞതു നിഷേധിക്കാനാകാത്ത വസ്തുതകളാണെന്നതിനാലാണിത്.
Tags : Rahul Gandhi Vote Chori issue Parliament