ADVERTISEMENT
വാഷിംഗ്ടൺ: അമേരിക്കയിൽ മിനിയാപൊളിസിലുള്ള സ്കൂളിൽ വെടിവയ്പ്പ്. രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ബഹുഭൂരിപക്ഷവും കുട്ടികളാണ്.
ചില കുട്ടികളുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കയാണ് അധികൃതർ പങ്കുവയ്ക്കുന്നത്. ആക്രമണം നടത്തിയ യുവാവ് സ്വയം വെടിവച്ച് ജീവനൊടുക്കിയെന്ന് മിനിയാപൊളിസ് പോലീസ് മേധാവി അറിയിച്ചു.
കിൻഡർഗാർട്ടൻ മുതൽ എട്ടാം ഗ്രേഡ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ, അക്രമിയായ യുവാവ് ജനാലകൾ വഴി വെടിയുതിർക്കുകയായിരുന്നു.
Tags :