ADVERTISEMENT
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഉത്പ്പന്നങ്ങൾക്ക് ഉയർന്ന തീരുവ വീണ്ടും ഏർപ്പെടുത്തുന്നത് വൈകിപ്പിക്കുന്ന ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ചൈനയ്ക്ക് 145 ശതമാനം തീരുവ ഏർപ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ അധിക തീരുവ തീരുമാനം ട്രംപ് മൂന്ന് മാസത്തേക്ക് മരവിപ്പിച്ചു.
നവംബർ വരെ ചൈനയിൽ നിന്നും 30 ശതമാനം തീരുവ മാത്രമേ ഈടാക്കുകയുള്ളു. അതേസമയം, യുഎസ് ഉത്പ്പന്നങ്ങൾക്ക് ചൈന10 ശതമാനം തീരുവ ചുമത്തും. ചൈനയുമായി ഉടൻ വ്യാപാര ഉടമ്പടിയുണ്ടാകുമെന്നും ട്രംപ് അറിയിച്ചു.
Tags :