ADVERTISEMENT
ജറുസലേം: ഗാസ ഉടൻ പിടിച്ചെടുക്കുമെന്ന വ്യക്തമായ സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാനുള്ള അതിവേഗ മാർഗം ഗാസ നഗരം പിടിച്ചെടുക്കുകയെന്നതാണ്.
ഗാസയുടെ ഏകദേശം 70-75 ശതമാനം ഇസ്രയേൽ സൈനിക നിയന്ത്രണത്തിലാണ്. എന്നാൽ ഹമാസിന്റെ ചില ശക്തികേന്ദ്രങ്ങൾ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഹമാസിനെ ഈ കേന്ദ്രങ്ങളിൽ നിന്ന് തുടച്ചുനീക്കാൻ ഗാസ നഗരം പിടിച്ചെടുക്കുകയല്ലാതെ വേറെ വഴിയില്ല.
ഹമാസ് ആയുധം താഴെ വയ്ക്കാൻ വിസമ്മതിക്കുകയാണ്. ഇതിനാൽ ഇസ്രയേലിന് ജോലി പൂർത്തിയാക്കി ഹമാസിന്റെ പരാജയം പൂർത്തിയാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ഗാസ കൈവശപ്പെടുത്തുകയല്ല. മറിച്ച് സ്വതന്ത്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി.
Tags :