ADVERTISEMENT
ബോഗോട്ട: ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തയാറെടുക്കവേ, രണ്ടു മാസം മുന്പ് തലയ്ക്കു വെടിയേറ്റ സെനറ്റർ മിഗുവേൽ ഉറിബെ മരണത്തിനു കീഴടങ്ങി.
മുൻ പ്രസിഡന്റ് ഹൂലിയോ സെസാർ ടുർബെയുടെ കൊച്ചുമകനായ മിഗുവേൽ ജൂൺ ഏഴിന് ബോഗോട്ടയിൽ റാലി നടത്തുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.
വെടിവച്ച പതിനഞ്ചുവയസുകാരനടക്കം ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനു പിന്നിൽ ഗറില്ലാ ഗ്രൂപ്പുകൾക്കു പങ്കുണ്ടെന്നാണ് പോലീസ് സൂചിപ്പിച്ചത്.
Tags :