ADVERTISEMENT
ഓട്ടവ: വ്യാപാരചർച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യുഎസിനെതിരെ ചുമത്തിയ ഏതാനും തീരുവകൾ കാനഡ പിൻവലിക്കും. യുഎസ് - കാനഡ - മെക്സിക്കോ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (യുഎസ്എംസിഎ) പരിധിയിൽ വരുന്ന കനേഡിയൻ ഉത്പന്നങ്ങൾക്കു തീരുവ ഇല്ലെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.
ഇതോടെ യുഎസ്എംസിഎ പരിധിയിലുള്ള എല്ലാ അമേരിക്കൻ ഉത്പന്നങ്ങൾക്കും കാനഡയും തീരുവ ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. അതേസമയം യുഎസ് വാഹനങ്ങൾക്കും അലുമിനിയം, സ്റ്റീൽ ഉത്പന്നങ്ങൾക്കുമുള്ള അധികതീരുവ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് പ്രതികരിച്ചു. വ്യാപാരചർച്ച തുടരുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
Tags :