ADVERTISEMENT
89 തസ്തികയിൽ നിയമനത്തിനു പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 31 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 12 തസ്തികയിൽ തസ്തികമാറ്റം വഴിയും 6 തസ്തികയിൽ സ്പെഷൽ റിക്രൂട്ട്മെന്റും 40 തസ്തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 31.07.2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 3 രാത്രി 12 വരെ.
നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി, പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ സിവിൽ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫയർ ആൻഡ് റെസ്ക്യൂ സർവീസിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,
ഇൻഷ്വറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ), വിദ്യാഭ്യാസ വകുപ്പിൽ പ്രീപ്രൈമറി ടീച്ചർ, ഡ്രോയിംഗ് ടീച്ചർ, എൽപി സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം), ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, പാർട്ട് ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്,
കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ സയന്റിഫിക് ഓഫീസർ, സ്റ്റേറ്റ് ആർക്കൈവ്സിൽ അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസർ, പ്രിസർവേഷൻ സൂപ്പർവൈസർ, ഭൂജല വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ്-2. കേരള ബാങ്കിൽ ലോ ഓഫീസർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (വിഷ),
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ബീ കീപ്പിംഗ് ഫീൽഡ്മാൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ടൂൾ ആൻഡ് ഡൈ മേക്കിംഗ്, കെടിഡിസിയിൽ ഓഫീസ് അസിസ്റ്റന്റ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റന്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷൻ ഗ്രേഡ്-2,
അച്ചടി വകുപ്പിൽ ബൈൻഡർ, കോപ്പി ഹോൾഡർ (ഹിന്ദി, തമിഴ്), ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ ടിക്കറ്റ് ഇഷ്യുവർ കം മാസ്റ്റർ, കേരള സെറാമിക്സസ് ലിമിറ്റഡിൽ ഗാർഡ് തുടങ്ങി 31 തസ്തികയിൽ.
തസ്തികമാറ്റം വഴി: ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ, വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ), കെഎസ്എഫ്ഇയിൽ 49 പ്യൂൺ/വാച്ച്മാൻ ഉൾപ്പെടെ 12 തസ്തികയിൽ.
പട്ടികജാതി/പട്ടികവർഗക്കാർക്കു സ്പെഷൽ റിക്രൂട്ട്മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്, പോലീസിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പൊതുമരാമത്ത് വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ) ഉൾപ്പെടെ 6 തസ്തികയിൽ.
എൻസിഎ നിയമനം: കേരഫെഡിൽ അസിസ്റ്റന്റ്/കാഷ്യർ, വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫീസർ ഉൾപ്പെടെ 40 തസ്തികയിൽ.
Tags : PSC