x
ad
Sun, 7 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ൽ 550 ഓ​ഫീ​സ​ർ


Published: August 14, 2025 02:48 PM IST | Updated: August 14, 2025 02:48 PM IST

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ 550 ഒ​ഴി​വ്. ഓ​ൺ​ലൈ​നി​ൽ ഓ​ഗ​സ്റ്റ് 30 വ​രെ അ​പേ​ക്ഷി​ക്കാം. ജ​ന​റ​ലി​സ്റ്റ‌് വി​ഭാ​ഗ​ത്തി​ൽ മാ​ത്രം 193 ഒ​ഴി​വു​ണ്ട്.

ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​ർ (75 ഒ​ഴി​വ്), ബി​സി​ന​സ് അ​ന​ലി​സ്റ്റ് (75), റി​സ്‌​ക് എ​ൻ​ജി​നി​യ​ർ (50), ലീ​ഗ​ൽ സ്പെ​ഷ​ലി​സ്റ്റ് (50), എ​ഒ -ഹെ​ൽ​ത്ത് (50), അ​ക്കൗ​ണ്ട്സ് സ്പെ​ഷ​ലി​സ്റ്റ് (25), ഐ​ടി സ്പെ​ഷ​ലി​സ്റ്റ് (25), ആ​ക്‌​ചോ​റി​യ​ൽ സ്പെ​ഷ​ലി​സ്റ്റ് (5), ക​മ്പ​നി സെ​ക്ര​ട്ട​റി (2) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​റ്റ് അ​വ​സ​രം. ഏ​തെ​ങ്കി​ലും ഒ​രു ത​സ്തി​ക​യി​ലേ​ക്ക് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.

വി​ഭാ​ഗം, ഒ​ഴി​വ്, യോ​ഗ്യ​ത:

ജ​ന​റ​ലി​സ്റ്റ്: 60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 55%) ഏ​തെ​ങ്കി​ലും ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം:

ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​ർ: 60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 55%) ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ഇ/ ബി​ടെ​ക്/​എം​ഇ/​എം​ടെ​ക് അ​ല്ലെ​ങ്കി​ൽ 60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 55%) ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​വും ഓ​ട്ട​മൊ​ബൈ​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​രു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ​യും.

ബി​സി​ന​സ് അ​ന​ലി​സ്റ്റ്: സ്റ്റാ​റ്റി​സ്റ്റി​ക്സ്/​മാ​ത്ത​മാ​റ്റി​ക്സ്/​ആ​ക്ചോ​റി​യ​ൽ സ​യ​ൻ​സ്/​ഡാ​റ്റ സ​യ​ൻ​സ്/​ബി​സി​ന​സ് അ​ന​ലി​സ്റ്റ് വി​ഷ​യ​ങ്ങ​ളി​ൽ 60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 55%) ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.

റി​സ്‌​ക് എ​ൻ​ജി​നി​യ​ർ: 60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 55%) ഏ​തെ​ങ്കി​ലും എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.

ലീ​ഗ​ൽ സ്പെ​ഷ​ലി​സ്റ്റ്: 60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 55%) നി​യ​മ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം.

എ​ഒ -ഹെ​ൽ​ത്ത്: 60% മാ​ർ​ക്കോ​ടെ (പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 55%) എം​ബി​ബി​എ​സ് /എം​ഡി/ എം​എ​സ് അ​ല്ലെ​ങ്കി​ൽ പി​ജി-​മെ​ഡി​ക്ക​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​ഡി​എ സ്/​എം​ഡി​എ​സ് അ​ല്ലെ​ങ്കി​ൽ ബി​എ​എം​എ​സ്/​ബി എ​ച്ച്എം​സ് (ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം). ത​ത്തു​ല്യ യോ​ഗ്യ​ത​ക​ളും പ​രി​ഗ​ണി​ക്കും.

അ​ക്കൗ​ണ്ട്സ് സ്പെ​ഷ​ലി​സ്റ്റ്, ഐ​ടി സ്പെ​ഷ​ലി​സ്റ്റ്, ആ​ക്‌​ചോ​റി​യ​ൽ സ്പെ​ഷ​ലി​സ്റ്റ്, ക​മ്പ​നി സെ​ക്ര​ട്ട​റി എ​ന്നീ ത​സ്‌​തി​ക​ക​ളു​ടെ യോ​ഗ്യ​ത​ക​ൾ​ക്കു വെ​ബ്സൈ​റ്റി​ലെ വി​ജ്‌​ഞാ​പ​നം കാ​ണു​ക.

പ്രാ​യം: 21-30. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വു ല​ഭി​ക്കും. പൊ​തു​മേ​ഖ​ലാ ഇ​ൻ ഷു​റ​ൻ​സ് സ്‌​ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ഇ​ള​വു​ണ്ട്. കൂ​ടു​ത​ൽ​വി​വ​ര​ങ്ങ​ൾ​ക്കു വി​ജ്‌​ഞാ​പ​നം കാ​ണു​ക. യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 2025 ഓ​ഗ​സ്റ്റ് ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. ശ​മ്പ​ളം: 50,925-96,765

തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​യു​ള്ള ഓ​ൺ ലൈ​ൻ പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ണ്ടാ​കും.
പ്രി​ലി​മി​ന​റി പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 14നാ​ണ്. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, കൊ​ല്ലം, കോ​ട്ട​യം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​കേ​ന്ദ്ര​മു​ണ്ട്.

റീ​സ​ണിം​ഗ് എ​ബി​ലി​റ്റി, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ഡ്, ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് എ​ന്നി​വ​യ​ട​ങ്ങു​ന്ന ഒ​ബ്ജ​ക്‌​ടീ​വ് ചോ​ദ്യ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന​താ​ണു പ്രി​ലി​മി​ന​റി പ​രീ​ക്ഷ. മെ​യി​ൻ പ​രീ​ക്ഷ ഒ​ക്‌​ടോ​ബ​ർ 29നു ​ന​ട​ത്തും.

അ​പേ​ക്ഷാ​ഫീ​സ്: 850 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 100 രൂ​പ ഇ​ന്‍റി​മേ​ഷ​ൻ ചാ​ർ​ജ്. ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാം. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: www.newindia.co.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്ക​ണം.

ഓ​ൺ ലൈ​ൻ അ​പേ​ക്ഷാ​ഫോം പേ​യ്മെ​ന്‍റ് ഗേ​റ്റ്‌​വേ​യു​മാ​യി ചേ​ർ​ന്നാ​ണ്. ഫീ​സ് അ​ട​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സ്ക്രീ​നി​ൽ ല​ഭി​ക്കും. www.newindia.co.in

Tags : CAREER DEEPIKA

Recent News

Up