ADVERTISEMENT
മികച്ച നടനുള്ള ദേശീയ അവാർഡ് നടൻ ഷാരുഖ് ഖാന് ലഭിച്ചതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ഷാരുഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നും മന്ത്രി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
""ഷാറുഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ‘ആടുജീവിത’ത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്?’’ വി. ശിവൻകുട്ടി ചോദിച്ചു.
‘ജവാൻ’ സിനിമയിലെ അഭിനയത്തിനാണ് ഷാറുഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ അഭിനയം അവാർഡ് ജൂറി പൂർണമായും തള്ളിക്കളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജൂറിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Tags : v shivankutty national award