ADVERTISEMENT
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ഒപ്പത്തിന്റെ ഹിന്ദി റീമേക്കിന് തുടക്കമായി. കൊച്ചിയിലാണ് ആദ്യഘട്ട ചിത്രീകരണം തുടങ്ങിയത്. ഹായ്വാൻ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാൻ ആകും മോഹൻലാൽ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ അക്ഷയ് കുമാർ എത്തുന്നു.
ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻസ്. മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും.
നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമൻ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിവാകർ മണിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ. കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിർമാണം.