ADVERTISEMENT
മമ്മൂട്ടി തിരികെ കൊച്ചിയിലെത്തി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. താരം ഇപ്പോഴും ചെന്നൈയിൽ തന്നെയാണ്. മമ്മൂട്ടി തിരികെ കൊച്ചിയിലെത്തി എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ പഴയതാണ്.
മാസങ്ങൾക്ക് മുൻപ് ഭാര്യ സുൽഫത്തിനും മക്കളായ സുറുമിക്കും ദുൽഖറിനുമൊപ്പം കൊച്ചിയിലെത്തിയ താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോഴത്തേതെന്ന രീതിയിൽ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
പൂർണരോഗമുക്തി നേടിയ വാർത്തകൾ ചൊവ്വാഴ്ച സ്ഥിരികരിച്ചെങ്കിലും കൊച്ചിയിലേയ്ക്ക് എന്നെത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. എങ്കിലും പിറന്നാൾ ദിനത്തിൽ ആരാധകർക്കായി അദ്ദേഹം കൊച്ചിയിലുണ്ടാകും.
ചികിത്സാർഥം സിനിമയിൽ നിന്ന് അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലങ്ങൾ പുറത്തു വന്നത്.
ഉടൻ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അദ്ദേഹം സെപ്റ്റംബറിൽ മഹേഷ് നാരായണൻ സിനിമയിൽ ജോയിൻ ചെയ്യുമെന്ന് താരത്തോട് അടുത്ത് വൃത്തങ്ങൾ അറിയിച്ചു.
Tags : mammootty health update