ADVERTISEMENT
തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സൂര്യയും ജ്യോതികയും. ഇരുവർക്കുമൊപ്പം മക്കളായ ദിയയും ദേവും ഉണ്ടായിരുന്നു. അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാർഷികാഘോഷത്തിനു ശേഷമാണ് ഇരുവരും തിരുപ്പതിയിലെത്തിയത്.
വളരെ ലളിതമായി എത്തിയ താരദമ്പതികളെയും മക്കളെയും വീഡിയോയിൽ കാണാം. സാരിയിലാണ് ജ്യോതിക ക്ഷേത്രത്തിലെത്തിയത്. സൂര്യയാകാട്ടെ മുണ്ടും ഷർട്ടുമായിരുന്നു വേഷം.
കഴിഞ്ഞ ഒരു വർഷമായി മുംബൈയിലാണ് സൂര്യയും ജ്യോതികയും മക്കളും താമസിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും സ്വകാര്യതയ്ക്കുമായാണ് ഈ മാറ്റമെന്ന് ജ്യോതിക ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.