ADVERTISEMENT
അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം ഘാട്ടിയുടെ ട്രെയിലർ എത്തി. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. 2025 സെപ്റ്റംബർ അഞ്ചിന് ചിത്രം ആഗോള റിലീസായി എത്തും.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വേദം എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്.
തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഉയർന്ന ബജറ്റിൽ മികച്ച സാങ്കേതിക നിലവാരത്തോടെ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുക.
സംവിധാനം, തിരക്കഥ ക്രിഷ് ജാഗർലമുഡി, ഛായാഗ്രഹണം മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എൻ. സ്വാമി, കലാസംവിധായകൻ തോട്ട തരണി, സംഭാഷണങ്ങൾ സായ് മാധവ് ബുറ, കഥ ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം രാം കൃഷൻ, പബ്ലിസിറ്റി ഡിസൈനർ അനിൽ, ഭാനു, മാർക്കറ്റിംഗ് ഫസ്റ്റ് ഷോ, പിആർഒ ശബരി.
Tags : Anushka Shetty Ghaati